x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഡോബിയും ഗൂഗിളും കൈകോർക്കുന്നു; ഫോട്ടോഷോപ്പിൽ ജെമിനി വരുന്നു

ടെക് ഡെസ്ക്
Published: November 12, 2026 05:15 PM IST | Updated: November 12, 2026 05:15 PM IST

 അ​ഡോ​ബും ഗൂ​ഗി​ളും ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം വ്യാ​പി​പ്പി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. അ​ഡോ​ബ് മാ​ക്സ് 2026 വേ​ദി​യി​ലാ​ണ് ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള പു​തി​യ സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഫോ​ട്ടോ എ​ഡി​റ്റിം​ഗി​നും പി​ഡി​എ​ഫ് ഫ​യ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മാ​യി വി​വി​ധ ആ​പ്പു​ക​ൾ മാ​റി​മാ​റി ഉ​പ​യോ​ഗി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​നി മു​ത​ൽ ഗൂ​ഗി​ൾ ഡ്രൈ​വി​ലോ ജി​മെ​യി​ലി​ലോ പി​ഡി​എ​ഫ് ഫ​യ​ലു​ക​ൾ തു​റ​ക്കു​മ്പോ​ൾ 'Edit with' ഓ​പ്ഷ​നോ​ടു​കൂ​ടി അ​ഡോ​ബ് അ​ക്രോ​ബാ​റ്റ് ല​ഭ്യ​മാ​കും. ഫ​യ​ലു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​തെ ത​ന്നെ ബ്രൗ​സ​റി​ൽ വെ​ച്ച് റി​സ്യൂ​മു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും എ​ഡി​റ്റ് ചെ​യ്യാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

പി​ഡി​എ​ഫ് ഫ​യ​ലു​ക​ളോ​ട് സം​വ​ദി​ക്കാ​നും, പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​നും, പ്ര​സ​ന്‍റേ​ഷ​നു​ക​ളും ന്റേ​ഷ​നു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും എ​ളു​പ്പ​ത്തി​ൽ ത​യ്യാ​റാ​ക്കാ​നും ഗൂ​ഗി​ളി​ന്‍റെ ജെ​മി​നി എ​ഐ സ​ഹാ​യി​ക്കും.

ഗൂ​ഗി​ൾ സെ​ർ​ച്ചി​ലെ എ​ഐ മോ​ഡ്, ജെ​മി​നി എ​ന്‍റ​ർ​പ്രൈ​സ് എ​ന്നി​വ​യി​ൽ അ​ഡോ​ബി​ന്‍റെ ക്രി​യേ​റ്റീ​വ് ടൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തും. ബി​സി​ന​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി 'CX Enterprise Coworker' എ​ന്ന പു​തി​യ എ​ഐ ഏ​ജ​ന്‍റ് വ​ഴി മാ​ർ​ക്ക​റ്റിം​ഗ് ക്യാ​മ്പെ​യ്‌​നു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും ഗ്രാ​ഫി​ക്സ് ഡി​സൈ​ൻ ചെ​യ്യാ​നും സാ​ധി​ക്കും.

അ​ഡോ​ബി​ന്‍റെ ഫോ​ട്ടോ​ഷോ​പ്പ്, പ്രീ​മി​യ​ർ, അ​ഡോ​ബ് എ​ക്സ്പ്ര​സ്, ഫ​യ​ർ​പ്ലൈ എ​ന്നീ ആ​പ്പു​ക​ളി​ൽ ഗൂ​ഗി​ളി​ന്‍റെ ജെ​മി​നി ഒ​മ്നി, വെ​വോ, നാ​നോ ബ​നാ​ന മോ​ഡ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തും. ഇ​വ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വേ​ഗ​ത്തി​ൽ നി​ർ​മ്മി​ക്കാ​നും എ​ഡി​റ്റ് ചെ​യ്യാ​നും സാ​ധി​ക്കും.

ഫോ​ട്ടോ​ഷോ​പ്പി​ൽ പ്രോം​പ്റ്റ് ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​തി​ന് പ​ക​രം മാ​റ്റ​ങ്ങ​ൾ ത​ൽ​ക്ഷ​ണം കാ​ണാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു ക​സ്റ്റ​മൈ​സ്ഡ് ഇ​മേ​ജ് മോ​ഡ​ലി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് അ​ഡോ​ബും ഗൂ​ഗി​ൾ ഡീ​പ്‌​മൈ​ൻ​ഡും ഇ​പ്പോ​ൾ. എ​ങ്കി​ലും ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക റി​ലീ​സ് തിയ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Tags : adobe adobeacrobat Gemini photoshop google editing

Recent News

Corehub Up