Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pianarayi Vijayan

കോ​ണ്‍​ഗ്ര​സി​നെ ബി​ജെ​പി തൊ​ഴു​ത്തി​ല്‍ കെ​ട്ടു​ന്നു; അ​തി​ന്‍റെ തു​ട​ക്ക​മാ​ണ് ഇ​ഡി റെ​യ്ഡെ​ന്ന് സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ഇ​ഡി റെ​യ്ഡി​ൽ പ്ര​തി​ക​രി​ച്ച് സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ. കോ​ണ്‍​ഗ്ര​സി​നെ ബി​ജെ​പി തൊ​ഴു​ത്തി​ല്‍ കെ​ട്ടു​ക​യാ​ണെ​ന്നും അ​തി​ന്‍റെ തു​ട​ക്ക​മാ​ണ് ഈ ​റെ​യ്ഡ് എ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

ത​ങ്ങ​ൾ വ​ലി​യ പ​രാ​ജ​യം നേ​രി​ട്ട സ​മ​യ​മാ​ണി​ത്. അ​ധി​കാ​ര​ത്തി​ന് പു​റ​ത്ത് പോ​യി. പ​രാ​ജ​യം അം​ഗീ​ക​രി​ച്ചു. ക്രി​യ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് തെ​രു​വി​ല്‍ ഇ​റ​ങ്ങേ​ണ്ടി വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ങ്ങ​ള്‍ ഇ​റ​ങ്ങി​യ​ത​ല്ല, ത​ങ്ങ​ളെ ഇ​റ​ക്കി​യ​താ​ണ്. ഇ​ത് കോ​ൺ​ഗ്ര​സ്-​ബി​ജെ​പി ഡീ​ല്‍ ആ​ണ്. അ​തി​ന്‍റെ തു​ട​ക്ക​മാ​ണ് ഈ ​റെ​യ്ഡ്. ഈ ​ഡീ​ലി​ല്‍ കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫി​നെ ച​തി​ച്ച് തോ​ല്‍​പ്പി​ച്ചു​വെ​ന്നും സ​ജി ചെ​റി​യാ​ൻ ആ​രോ​പി​ച്ചു.

റെ​യ്ഡ് ചെ​യ്തി​ട്ട് എ​ന്ത് കി​ട്ടി​യെ​ന്ന് ചോ​ദി​ച്ച സ​ജി ചെ​റി​യാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ഈ ​കേ​സു​മാ​യി എ​ന്താ​ണ് ബ​ന്ധ​മെ​ന്നും ആ​രാ​ഞ്ഞു. ഇ​ഡി വേ​ട്ട​യാ​ടു​ക​യാ​ണ്. മാ​ധ്യ​മ​വേ​ട്ട​യ്ക്ക് പി​ണ​റാ​യി വി​ജ​യ​നെ ഇ​ട്ടു​കൊ​ടു​ത്തെ​ന്നും സ​ജി ചെ​റി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up