വെച്ചൂർ: നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റും തകർത്ത് റോഡിന് കുറുകെ മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.
വെച്ചൂർ ദേവീ വിലാസം ഹൈസ്കൂളിന് തെക്കുഭാഗത്ത് വർക്ക് ഷോപ്പിന് സമീപം ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട സമയത്തായിരുന്നു അപകടം. സാധാരണ കുട്ടികൾ കൂട്ടമായി ആ സമയം എത്തുന്നതാണ്. ഭാഗ്യവശാൽ അപകട സമയം കുട്ടികൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പിക്കപ്പ് വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അരമണിക്കൂറോളം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.