മൂവാറ്റുപുഴ: നഗരസഭ നാലാം വാര്‍ഡിലെ എന്‍എസ്എസ് റോഡില്‍ കുടിവെള്ള പൈപ്പുകള്‍ അടിക്കടി പൊട്ടുന്നത് മൂലം റോഡ് പൂര്‍ണമായും തകരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ആഴ്ചകൾക്കു മുന്നേ നഗരസഭ ടാര്‍ചെയ്ത റോഡാണ് തകർന്നത്. റോഡ് ടാറിംഗ്കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം ആറിടത്താണ് പൈപ്പ് പൊട്ടിയത്.
അടുത്തിടെ എന്‍സിസി ഓഫിസിന് മുന്പില് പൈപ്പ് പൊട്ടിയത് മൂലം ടാറിംഗ് പൊളിഞ്ഞു പോയ സ്ഥലത്ത് ബൈക്ക് യാത്രികര്‍ വീണ് അപകടം സംഭവിച്ചിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജി. മനോജ് ജല അഥോറിറ്റി അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ അധികൃതര്‍ ഇവിടെ മെറ്റില് ഇട്ടതല്ലാതെ ഉറപ്പിച്ചില്ല. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കിയത്.എത്രയും വേഗം ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജി. മനോജ് ആവശ്യപ്പെട്ടു.