Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pipewater

Kozhikode

പേ​രാ​മ്പ്ര മ​രു​തേ​രി​യി​ൽ ജ​പ്പാ​ൻ പേ​രാ​മ്പ്ര മ​രു​തേ​രി​യി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മ​രു​തേ​രി​യി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന വ​ലി​യ പൈപ്പാണ് പൊ​ട്ടി​യ​ത്. പേ​രാ​മ്പ്ര  പ​ഞ്ചാ​യ​ത്തി​ലെ മ​രു​തേ​രി - കാ​യ​ണ്ണ ക​നാ​ൽ റോ​ഡി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി പ്ര​വ​ർ​ത്തി ന​ട​ത്തു​ന്ന മ​ണ്ണ് മാ​ന്തി യ​ന്ത്രം അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി​യാ​ണ് ജ​പ്പാ​ൻ പ​ദ്ധ​തി  കു​ഴ​ലി​ന്‍റെ ജോ​യ​ന്‍റ് പൊ​ട്ടി​യ​ത്. 50 അ​ടി​യോ​ളം  ഉ​യ​ര​ത്തി​ലാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ജ​ലം കു​തി​ച്ചു​യ​ർ​ന്ന് ഒ​ഴു​കി​യ​ത്. റോ​ഡി​ലും സ​മീ​പ​ത്തെ പ്ര​ധാ​ന ക​നാ​ലി​ലേ​ക്കും വ​ലി​യ തോ​തി​ൽ ജ​ല പ്ര​വാ​ഹ​മു​ണ്ടാ​യി.

പ​തി​നൊ​ന്നോ​ടെ പൊ​ട്ടി​യ പൈ​പ്പി​ൽ നി​ന്ന് നാ​ല് വ​രെ ജ​ലം പു​റ​ത്തേ​ക്ക് കു​തി​ച്ചൊ​ഴു​കി. കു​ഴ​ൽ പൊ​ട്ടി​യ വി​വ​ര​മ​റി​ഞ്ഞ് അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ  പെ​രു​വ​ണ്ണാ​മൂ​ഴി പ്ലാ​ന്‍റി​ലെ ജ​ല നി​ർ​ഗ​മ​ന വാ​ൽ​വു​ക​ൾ പൂ​ട്ടി​യെ​ങ്കി​ലും നാ​ല് ക​ഴി​ഞ്ഞാ​ണ് ജ​ല​മൊ​ഴു​ക്ക് നി​ന്ന​ത്.  ഇ​ന്നു ത​ന്നെ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

ജ​പ്പാ​ൻ പ​ദ്ധ​തി​യി​ൽ നി​ന്ന് വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ശ്ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ  ടാ​ങ്കു​ക​ളി​ലു​ള്ള ജ​ലം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പൈ​പ്പ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഇ​ന്നു ത​ന്നെ ജ​ല വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് പ​ദ്ധ​തി​യു​ടെ പെ​രു​വ​ണ്ണാ​മൂ​ഴി പ്ലാ​ന്‍റ് മാ​നേ​ജ​ർ അ​റി​യി​ച്ചു.

Latest News

Corehub Up