Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pixelwatch

പ്ര​മേ​ഹ സാ​ധ്യ​ത മു​ൻ​കൂ​ട്ടി​യ​റി​യാം; പു​തി​യ 'പി​ക്സ​ൽ വാ​ച്ച് 5' അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ൾ

ന്യൂ​ഡ​ൽ​ഹി: ര​ക്ത​പ​രി​ശോ​ധ​ന​യി​ല്ലാ​തെ ത​ന്നെ ശ​രീ​ര​ത്തി​ലെ ഇ​ൻ​സു​ലി​ൻ പ്ര​തി​രോ​ധ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പ്ര​മേ​ഹ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും ശേ​ഷി​യു​ള്ള പു​തി​യ ഹെ​ൽ​ത്ത് ഫീ​ച്ച​റു​മാ​യി ഗൂ​ഗി​ളി​ന്‍റെ 'പി​ക്സ​ൽ വാ​ച്ച് 5'.

'ഇ​ൻ​സു​ലി​ൻ റെ​സി​സ്റ്റ​ൻ​സ് ട്രെ​ൻ​ഡ്സ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സൗ​ക​ര്യം ഗൂ​ഗി​ളി​ന്‍റെ ഹെ​ൽ​ത്ത് ഗാ​ർ​ഡി​യ​ൻ സ്യൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ഇ​ൻ​സു​ലി​ൻ ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ഴാ​ണ് ഇ​ൻ​സു​ലി​ൻ പ്ര​തി​രോ​ധം ഉ​ണ്ടാ​കു​ന്ന​ത്.

ഇ​ത് കൃ​ത്യ​സ​മ​യ​ത്ത് തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ ടൈ​പ്പ്-2 പ്ര​മേ​ഹ​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാം. ഏ​ക​ദേ​ശം 40 ശ​ത​മാ​ന​ത്തോ​ളം ആ​ളു​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഈ ​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​കാ​റി​ല്ലെ​ന്ന് ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ലോ​കാ​രോ​ഗ്യ ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ 7.7 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് പ്ര​മേ​ഹ​വും 2.5 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് പ്രീ-​ഡ​യ​ബ​റ്റി​സ് അ​വ​സ്ഥ​യു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ഫീ​ച്ച​ർ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

ര​ക്തം പ​രി​ശോ​ധി​ക്കാ​തെ ത​ന്നെ കൈ​ത്ത​ണ്ട​യി​ലെ സെ​ൻ​സ​റു​ക​ൾ വ​ഴി ഉ​റ​ക്കം, ഹൃ​ദ​യ​മി​ടി​പ്പ്, ദി​വ​സേ​ന​യു​ള്ള ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ആ​ഴ്ച​ക​ളോ​ളം നി​രീ​ക്ഷി​ച്ചാ​ണ് വാ​ച്ച് ഇ​ൻ​സു​ലി​ൻ പ്ര​തി​രോ​ധ​ത്തി​ന്‍റെ ട്രെ​ൻ​ഡു​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്.

പ്ര​മേ​ഹ നി​ർ​ണ​യ​ത്തി​നോ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് അ​ള​വ് നേ​രി​ട്ട് അ​റി​യാ​നോ ഉ​ള്ള ഉ​പ​ക​ര​ണ​മ​ല്ല ഇ​തെ​ങ്കി​ലും, ശ​രീ​ര​ത്തി​ലെ മാ​റ്റ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലും വ്യാ​യാ​മ​ത്തി​ലും ശ്ര​ദ്ധ ന​ൽ​കാ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​തൊ​രു മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കും.

സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ പി​ക്സ​ൽ വാ​ച്ച് 5, പി​ക്സ​ൽ വാ​ച്ച് 3, ഫി​റ്റ്ബി​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​മെ​ന്ന് ഗൂ​ഗി​ൾ അ​റി​യി​ച്ചു.

Latest News

Corehub Up