Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piyush Goyal

America

കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന് ഷി​ക്കാ​ഗോ​യി​ല്‍ സ്വീ​ക​ര​ണം

ഷി​ക്കാ​ഗോ: കേ​ന്ദ്ര വാ​ണി​ജ്യ- വ്യ​വ​സാ​യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന് യുഎ​സ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ഫൗ​ണ്ടേ​ഷന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. വി​സ്‌​കോ​ണ്‍​സി​നി​ല്‍ ന​ട​ന്ന വാ​ണി​ജ്യ മ​ന്ത്രി​മാ​രു​ടെ ജി-20 ​ഉ​ച്ച​കോ​ടി സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

സ്വീ​ക​ര​ണ ച​ട​ങ്ങി​ല്‍ പു​തി​യ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ ഡോ. ​ആ​ന​ന്ദ് പ്ര​കാ​ശ്, വിഎസ്ഐസിഎഫ് പ്ര​സി​ഡ​ന്‍റ് നി​ര​വ് പ​ട്ടേ​ല്‍, ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സ്, മു​ന്‍ ഷാം​ബെ​ര്‍​ഗ് ടൗ​ണ്‍​ഷി​പ്പ് ട്ര​സ്റ്റി നി​മേ​ഷ് ജാ​നി, മു​ന്‍ എ​ഫ്ഐഎ പ്ര​സി​ഡ​ന്‍റ് ബാ​യി​ലാ​ല്‍ പ​ട്ടേ​ല്‍, മ​റ്റ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ല്‍ ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ ഈ ​അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ ഇ​ന്ത്യ​യി​ല്‍ വ്യ​വ​സാ​യം തു​ട​ങ്ങാ​ന്‍ വി​വി​ധ ഇ​ന്ത്യ​ന്‍ - അ​മേ​രി​ക്ക​ന്‍ വ്യ​വ​സാ​യി​ക​ളെ ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ല്‍ വ്യ​വ​സാ​യം തു​ട​ങ്ങി​യാ​ല്‍ ഉ​ണ്ടാ​കു​ന്ന നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കൂ​ടു​ത​ലാ​യി ഇ​ന്ത്യ​യി​ല്‍ ഡേ​റ്റാ സെ​ന്‍റർ തു​ട​ങ്ങു​ന്ന ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ന്ന​ത്.

വാ​ണി​ജ്യ​മ​ന്ത്രി​മാ​രു​ടെ ജി-20 ഉ​ച്ച​കോ​ടി​യി​ല്‍ മു​ഖ്യ​വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത് ഇ​ന്ത്യ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ചു​മ​ത്തു​ന്ന താ​രി​ഫ് ആ​ണ്. അ​ത് കു​റ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​യി​ലു​ള്ള ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ത​ങ്ങ​ളു​ടെ മാ​തൃ​രാ​ജ്യ​ത്തി​ന് ന​ല്‍​കു​ന്ന എ​ല്ലാ സം​ഭാ​വ​ന​ക​ള്‍​ക്കും അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

National

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ; ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

മും​ബൈ: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ക​രാ​ർ എ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സം​ബ​ർ അ​വ​സാ​നം ​വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും അ​മേ​രി​ക്ക​ൻ വാ​ണി​ജ്യ പ്ര​തി​നി​ധി ജാ​മി​സ​ൺ ഗ്രീ​റും ത​മ്മി​ൽ ഓ​ൺ​ലൈ​നി​ൽ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തിയിരുന്നു.

അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ എ​പ്പോ​ഴും ച​ർ​ച്ച​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ന്ന ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ലെ ധാ​ര​ണ​യ്ക്ക് കൃ​ത്യ​മാ​യ സ​മ​യം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

National

ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ ഭ​ര​ണം അ​വ​സാ​നി​ക്കും; എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ചെ​ന്നൈ: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ഡി​എം​കെ​യു​ടെ അ​ഴി​മ​തി ഭ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​മാ​യു​ള്ള ചെ​ന്നൈ​യി​ലെ​ത്തി ക​ണ്ട ശേ​ഷ​മാ​യി​രു​ന്നു പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ പ്ര​തി​ക​ര​ണം,

"ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഡി​എം​കെ​യു​ടെ ഭ​ര​ണം മ​ടു​ത്തു. അ​വ​ർ മാ​റ്റം വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.'-​പി​യൂ​ഷ് ഗോ​യ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ൻ​ഡി​എ​യി​ലെ ക​ക്ഷി​ക​ൾ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തെ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യും പി​യൂ​ഷ് ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​ർ: നി​ല​പാ​ട് ക​ടു​പ്പി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ യു​എ​സു​മാ​യി നീ​തി​യു​ക്ത​വും തു​ല്യ​വും നി​ഷ്പ​ക്ഷ​വു​മാ​യ വ്യാ​പാ​ര ക​രാ​റാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷീ​ര​മേ​ഖ​ല​യു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ളി​ൽ വീ​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും മ​ന്ത്രി പ​റ‍​ഞ്ഞു.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ല്‍ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ താ​ൽ​പ്പ​ര്യം മു​ൻ​നി​ർ​ത്തി ഒ​രു വ്യാ​പാ​ര ക​രാ​റി​നാ​യി ശ്ര​മം തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ന​മ്മു​ടെ ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷീ​ര ക​ർ​ഷ​ക​രു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ള്‍​ക്ക് വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും 2025 ഉ​ദ്യോ​ഗ് സ​മാ​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വേ മ​ന്ത്രി പി​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ൾ​ക്ക് യു​എ​സി​ൽ ഉ​യ​ർ​ന്ന തീ​രു​വ ഈ​ടാ​ക്കു​ന്ന​തു​മൂ​ലം റ​ഷ്യ പോ​ലു​ള്ള പു​തി​യ വി​പ​ണി​ക​ൾ ഇ​ന്ത്യ ഉ​റ്റു​നോ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​റി​നാ​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ അ​ഞ്ച് റൗ​ണ്ട് ച​ർ​ച്ച​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Latest News

Corehub Up