ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ വൻ വിജയം നേടുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ അധികാരത്തിലെത്തുകയെന്നും ഗോയൽ അവകാശപ്പെട്ടു.
"തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. ജനങ്ങൾ മാറ്റം വേണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും മുന്നേറ്റത്തിനും ഡബിൾ എൻജിൻ സർക്കാർ വരേണ്ടതുണ്ടെന്ന് അവർക്കറിയാം'.- ഗോയൽ പറഞ്ഞു.
"ഡിഎംകെയുടെ അഴിമതി സർക്കാരിന്റെ ഭരണം അവസാനിക്കാൻ പോകുന്നു. അവരുടെ ഭരണം ജനങ്ങൾ മടുത്തു കഴിഞ്ഞു. സ്റ്റാലിന്റെ മകനെ മുഖ്യമന്ത്രിയാക്കാൻ അവർ തയാറാകില്ല.'-ഗോയൽ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ആയിരിക്കും അധികാരത്തിലെത്തുക എന്നും ഗോയൽ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഏറ്റവും ശക്തമായ മുന്നണി എൻഡിഎ ആണെന്നും ഗോയൽ അവകാശപ്പെട്ടു.
Tags : assembly election tamil nadu union minister piyush goyal nda