Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plant

ഫ്രഷ് കട്ടിന് പ്രവര്‍ത്തിക്കാം; ഹൈക്കോടതിയുടെ അനുമതി, പോലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശം

കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്‍റിന് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. സ്ഥാപാനം പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നടപടി സ്റ്റേ ചെയ്ത ഉത്തരവ് നടപടി കോടതി നീട്ടി. മാസം 20 വരെയാണ് സ്‌റ്റേ നീട്ടിയത്.

ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍, നിലവില്‍ സ്ഥാപനം പ്രവര്‍ത്തിക്കാത്ത സാഹചര്യം ആയതിനാല്‍ പരിശോധനയില്‍ കാര്യമായ മലിനീകരണ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കിയ ശേഷം വീണ്ടും പരിശോധന നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

സ്ഥാപനം പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട കര്‍ശന വ്യവസ്ഥകളും കോടതി മുന്നോട്ടു വെച്ചു. ഫ്രീസര്‍ സംവിധാനമുള്ള പ്രത്യേക വാഹനങ്ങളില്‍ മാത്രമേ മാലിന്യങ്ങള്‍ പ്ലാന്‍റിലേക്ക് കൊണ്ടുവരാന്‍ പാടുള്ളൂ എന്നതടക്കമുള്ള ഉത്തരവുകള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

International

ഇ​റാ​നി​ലെ മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ

ടെ​ഹ്റാ​ൻ‌: ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ. ആ​ക്ര​മ​ണ​ത്തി​ല്‍ ക​മ്പ​നി​യു​ടെ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളും ഗ​വേ​ഷ​ണ വി​ഭാ​ഗ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യി ഇ​റാ​ന്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഇ​ര്‍​ന റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​റാ​നി​ലെ പെ​ന്‍​ഷ​ന്‍ ഫ​ണ്ട് ഏ​ജ​ന്‍​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തൗ​ഫീ​ഖ് ദാ​രു എ​ന്ന മ​രു​ന്ന് ക​മ്പ​നി​യാ​ണ് ഇ​സ്രാ​യേ​ല്‍ ത​ക​ര്‍​ത്ത​ത്. അ​മേ​രി​ക്ക​ന്‍ ഉ​പ​രോ​ധ​ങ്ങ​ള്‍ കാ​ര​ണം വി​ദേ​ശ മ​രു​ന്ന് ക​മ്പ​നി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍, ഭൂ​രി​ഭാ​ഗം മ​രു​ന്നു​ക​ളും ഇ​റാ​ന്‍ ആ​ഭ്യ​ന്ത​ര​മാ​യാ​ണ് ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന ക​മ്പ​നി​യാ​ണ് ഇ​തെ​ന്ന് ഇ​റാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഡോ. ​മെ​ഹ്ദി പി​ര്‍​സ​ലേ​ഹി പ​റ​ഞ്ഞു. ഇ​സ്ര​യേ​ല്‍ പ​ര​സ്യ​മാ​യും മ​റ​യി​ല്ലാ​തെ​യും മ​രു​ന്ന് നി​ര്‍​മാ​ണ ക​മ്പ​നി​ക​ളെ ബോം​ബി​ട്ടു ത​ക​ര്‍​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ന്റെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു.

District News

മൂ​ന്നാ​ര്‍ മാ​ലി​ന്യ പ്ലാ​ന്‍റി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള മൂ​ന്നാ​റി​ലെ മാ​ലി​ന്യസം​സ്‌​ക​ര​ണ പ്ലാ​ന്‍റി​നു മു​ന്നി​ൽ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പ്ര​തി​ഷേ​ധം. പ്ലാ​ന്‍റ് ന​ല്ല​ത​ണ്ണി ക​ല്ലാ​റി​ല്‍നി​ന്നു മാ​റ്റിസ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രും തൊ​ഴി​ലാ​ളി​ക​ളും തു​ട​ര്‍​ച്ച​​യാ​യ ര​ണ്ടാം ദി​വ​സ​വും പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ഇന്നലെ രാ​വി​ലെ മൂ​ന്നാ​ര്‍ ടൗ​ണി​ല്‍നി​ന്നു മാ​ലി​ന്യം ശേ​ഖ​രി​ച്ചെ​ത്തി​യ വാ​ഹ​നം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ലാ​ന്‍റി​നു മു​ന്നി​ൽ ത​ട​ഞ്ഞി​രു​ന്നു. മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി സ്ഥ​ല​ത്ത് എ​ത്തു​ക​യും പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​ർ വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ സ​ബ് ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ​മ​ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ന് അ​യ​വു വ​രു​ത്തി​യ​ത്.

പ്ലാ​ന്‍റി​ൽ മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യപ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും പ്ലാ​ന്‍റ് മാ​റ്റിസ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.പ്ലാ​ന്‍റി​ലെ ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ള്‍ ക​ഴി​ക്കാ​നെത്തു​ന്ന നാ​യ്ക്ക​ളും ജ​ന​വാ​സമേ​ഖ​ല​യി​ല്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ള്‍ ആ​രോ​പി​ച്ചു. നടത്തി

Kerala

പുതുവർഷാഘോഷം ദുരന്തമായി; താമരശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറി ചാമ്പലായി

കോഴിക്കോട്: ദേശീയപാതയ്ക്ക് സമീപം താമരശേരി എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ പുലർച്ചെ വൻ തീപിടുത്തം. എംആർഎം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.

പുലർച്ചെയുണ്ടായ അപകടത്തിൽ ഫാക്ടറിയുടെ ഓഫീസ് ഉൾപ്പെടുന്ന മൂന്ന് നില കെട്ടിടവും മുറ്റത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും പൂർണമായും കത്തിനശിച്ചു.

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പ്ലാന്‍റിലേക്ക് തെറിച്ചുവീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്

 

Latest News

Corehub Up