Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Planted Bamboo

Kozhikode

ന​ട്ടു​പി​ടി​പ്പി​ച്ച മു​ള​ങ്കാ​ട് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ താ​വ​ള​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം

കൂ​രാ​ച്ചു​ണ്ട്: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ക്ക​യ​ത്ത് ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി ക​ക്ക​യം പ​ഞ്ച​വ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളും വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യും ചേ​ർ​ന്ന് ന​ട്ടു​പി​ടി​പ്പി​ച്ച മു​ള​ങ്കാ​ട് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ താ​വ​ള​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ഇ​തി​നു പ​രി​സ​ര​ങ്ങ​ളി​ലാ​യി ക​പ്പ, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​വി​ള​ക​ൾ ചെ​യ്തി​രു​ന്ന സ്ഥ​ല​മാ​ണി​ത്.​

ക​ന്നു​കാ​ലി​ക​ളും ആ​ടു​ക​ളും യ​ഥേ​ഷ്ടം മേ​ഞ്ഞു​ന​ട​ന്ന വി​ശാ​ല​മാ​യ പു​ൽ​മേ​ടാ​യി​രു​ന്ന ഇ​വി​ടം മു​ള​ക​ളും അ​ടി​ക്കാ​ടും നി​റ​ഞ്ഞു വി​ഷ​പ്പാ​മ്പു​ക​ളു​ടെ​യും ക്ഷു​ദ്ര ജീ​വി​ക​ളു​ടെ​യും കാ​ട്ടാ​ന​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ക്ക​യ​ത്തെ​ത്തി​ച്ചേ​രു​ന്ന ഒ​ട്ട​ന​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ബാം​ബു പാ​ർ​ക്ക് ടൂ​റി​സം പ​ദ്ധ​തി​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

മു​ള​ങ്കാ​ട്ടി​ലു​ള്ള അ​ടി​ക്കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് ഇ​വി​ടെ ഇ​രി​പ്പി​ട​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ക​യാ​ണെ​ങ്കി​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന ക​ക്ക​യം പു​ഴ​യു​ടെ​യും പെ​രു​മ​ണ്ണാ​മൂ​ഴി റി​സോ​വോ​യ​റി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് സാ​യാ​ഹ്ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​നു​ള്ള മ​നോ​ഹ​ര​മാ​യ ഒ​രു കേ​ന്ദ്ര​മാ​ക്കി ഇ​തി​നെ മാ​റ്റാ​മാ​യി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​മു​ണ്ടാ​കു​മെ​ന്ന അ​ഭി​പ്രാ​യ​വും ശ​ക്ത​മാ​ണ്. കു​റ്റ്യാ​ടി ഇ​റി​ഗേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ക​ക്ക​യം പ്ര​ദേ​ശ​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നും ഇ​ത് കാ​ര​ണ​മാ​കും.​ക​ക്ക​യം പ​ഞ്ച​വ​ടി പ്ര​ദേ​ശ​ത്തെ മു​ള​ങ്കാ​ടു​ക​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കാ​ൻ ബാം​ബു പാ​ർ​ക്ക് പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്ന് മാ​ന​സ ക​ക്ക​യം ആ​വ​ശ്യ​പ്പെ​ട്ടു.​ജോ​ൺ​സ​ൺ ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് വെ​ളി​യം​കു​ള​ത്ത്, സു​നി​ൽ പാ​റ​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

 

Latest News

Corehub Up