Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Playground

Idukki

വ​ണ്ണ​പ്പു​റ​ത്ത് ക​ളി​ക്ക​ളം നി​ര്‍​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ ക​ളി​ക്ക​ള​ത്തി​നാ​യി സ്ഥ​ലം​വാ​ങ്ങാ​നു​ള്ള നീ​ക്കം പ്ര​തി​സ​ന്ധി​യി​ല്‍. ഭ​ര​ണ​സ​മി​തി​യി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യാ​ണ് പ​ദ്ധ​തി​ക്കു വി​ല​ങ്ങു​ത​ടി​യാ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ളി​ക്ക​ളം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ര​ണ്ടേ​ക്ക​ര്‍ ഭൂ​മി വാ​ങ്ങാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷ​വും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷ​വും ഉ​ള്‍​പ്പെ​ടെ ആ​കെ 80 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഭൂ​മി വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കു മു​ന്നോ​ടി​യാ​യി വി​ഷ​യം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളാ​യ മു​സ‌്‌​ലിം​ലീ​ഗ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം എ​ന്നി​വ​ര്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കു​റ​ച്ച് ഭൂ​മി ഏ​റ്റെ​ടു​ത്താ​ല്‍ ഭാ​വി​യി​ലെ വി​ക​സ​ന​ത്തി​നു മ​തി​യാ​കി​ല്ലെ​ന്നും കു​റ​ഞ്ഞ​ത് അ​ഞ്ച് ഏ​ക്ക​ര്‍ ഭൂ​മി വാ​ങ്ങ​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ര്‍​ദേ​ശം. ഒ​രി​ക്ക​ല്‍ കു​റ​ഞ്ഞ സ്ഥ​ല​ത്ത് ക​ളി​സ്ഥ​ലം നി​ര്‍​മി​ച്ചാ​ല്‍ പി​ന്നീ​ട് വി​ക​സ​ന​ത്തി​നാ​യി കൂ​ടു​ത​ല്‍ ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തു പ്ര​യാ​സ​ക​ര​മാ​കു​മെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ് മൈ​താ​നം, ബാ​ഡ്മി​ന്‍റ​ണ്‍, വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട്, ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം, ഓ​പ്പ​ണ്‍ ജിം, ​അ​ത്‌​ല​റ്റി​ക്‌​സ് ട്രാ​ക്ക്, ഗാ​ല​റി, കു​ട്ടി​ക​ള്‍​ക്കാ​യി ക​ളി സ്ഥ​ലം, പാ​ര്‍​ക്കിം​ഗ് ഏ​രി​യ തു​ട​ങ്ങി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം.

നി​ര്‍​മാ​ണ​ത്തി​നാ​യി അ​ധി​ക​മാ​യി വേ​ണ്ടി​വ​രു​ന്ന തു​ക എം​പി ഫ​ണ്ടി​ല്‍​നി​ന്ന് ല​ഭ്യ​മാ​ക്കാ​മെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ ഭൂ​മി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം ഒ​രു മാ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. എ​ന്നാ​ല്‍, ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും എം​പി​ഫ​ണ്ട് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, അ​നു​വ​ദി​ച്ച 80 ല​ക്ഷം ഉ​പ​യോ​ഗി​ച്ച് ഒ​രേ​ക്ക​ര്‍ ഭൂ​മി വാ​ങ്ങാ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​ത്തി. എ​ന്നാ​ല്‍ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലും ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു​മു​ള്ള എ​തി​ര്‍​പ്പു​മൂ​ലം ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

സ്ഥ​ല​മെ​ടു​പ്പ് വൈ​കു​ന്ന​തി​നാ​ല്‍ വ​ണ്ണ​പ്പു​റ​ത്ത് കാ​യി​ക താ​ര​ങ്ങ​ള്‍​ക്കാ​യി മി​ക​ച്ച ക​ളി​സ്ഥ​ലം എ​ന്ന​ത് നാ​ട്ടു​കാ​രു​ടെ സ്വ​പ്‌​നം മാ​ത്ര​മാ​യി.

Latest News

Corehub Up