Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plustwo

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഇ​നി പ്ല​സ് ടു ​നി​ർ​ബ​ന്ധ​മി​ല്ല; ഉ​ത്ത​ര​വി​റ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ളേ​ജു​ക​ളി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഇ​നി മു​ത​ൽ പ്ല​സ് ടു ​നി​ർ​ബ​ന്ധ​മ​ല്ല. പ​ത്താം ക്ലാ​സി​ന് ശേ​ഷം ഐ​ടി​ഐ, പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലും ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

യു​ജി​സി​യു​ടെ നാ​ഷ​ണ​ൽ ക്രെ​ഡി​റ്റ് ഫ്രെ​യിം​വ​ർ​ക്ക് മാ​ന​ദ​ണ്ഡ​മാ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ഈ ​തീ​രു​മാ​നം. പ​ത്താം ക്ലാ​സി​ന് ശേ​ഷം ഐ​ടി​ഐ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് നാ​ല് വ​ർ​ഷ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഒ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കും. പ​ത്താം ക്ലാ​സി​ന് ശേ​ഷ​മു​ള്ള മൂ​ന്ന് വ​ർ​ഷ​ത്തെ പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ​യോ, പ​ന്ത്ര​ണ്ടാം ക്ലാ​സി​ന് ശേ​ഷ​മു​ള്ള ര​ണ്ട് വ​ർ​ഷ​ത്തെ ഡി​പ്ലോ​മ​യോ നേ​ടി​യ​വ​ർ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്കും (മൂ​ന്നാം സെ​മ​സ്റ്റ​ർ) പ്ര​വേ​ശ​നം നേ​ടാം.

തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​യ്ക്കാ​നും കൂ​ടു​ത​ൽ പേ​ർ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന ഈ ​മാ​റ്റം 2027-28 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും പോ​ളി​ടെ​ക്നി​ക്കു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​വി​ള പു​ല്ലൂ​ർ​ക്കോ​ണ​ത്ത് ലി​നു രാ​ജ് - ജ​തി​ജാ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ന​യ​ന(17) ആ​ണ് മ​രി​ച്ച​ത്.

പാ​റ​ശാ​ല ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ന​യ​ന. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം മു​റി​യി​ൽ ക​ത​ക​ട​ച്ചു കി​ട​ന്ന​താ​ണ്. രാ​വി​ലെ മു​റി​യി​ൽ അ​ന​ക്ക​മൊ​ന്നും കാ​ണാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ വാ​തി​ൽ കൊ​ട്ടി വി​ളി​ച്ചെ​ങ്കി​ലും തു​റ​ന്നി​ല്ല.

പി​ന്നാ​ലെ വീ​ട്ടു​കാ​ർ ജ​ന​ൽ വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​ന്ന് ബ​ന്ധു​വി​ന്‍റെ വി​വാ​ഹം ആ​ണെ​ന്ന​തി​നാ​ൽ പു​തി​യ വ​സ്ത്രം ഉ​ൾ​പ്പ​ടെ വാ​ങ്ങി ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നെ​ന്നും വീ​ട്ടി​ലോ സ്കൂ​ളി​ലോ മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ര​ട​ക്കം പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചു. പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up