അൽത്താഫ് സലീം അന്യഗ്രഹജീവിയായി പ്രത്യക്ഷപ്പെടുന്ന പ്ലൂട്ടോ എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ഗ്ലിംപ്സ് വീഡിയോ റിലീസായി.
നീരജ് മാധവ് നായകനാകുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്.നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്സിയിൽ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ പ്രധാന ആകർഷണമെന്ന് ഗ്ലിംപ്സ് വീഡിയോ സൂചിപ്പിക്കുന്നു.