Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pneumonia

ന്യൂമോണിയ: ഷോർട്ട് ഫിലിം സംവിധായകൻ മരിച്ചു

വെഞ്ഞാറമൂട്: ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീഡിയോ എഡിറ്ററും ഷോട്ട് ഫിലിം സംവിധായകനുമായ യുവാവ് മരിച്ചു.

വെഞ്ഞാറമൂട് തൈക്കാട് സമന്വയ നഗർ തടത്തരികത്ത് വീട്ടിൽ പരേതനായ മണിയന്‍റെയും മിനിയുടെയും മകൻ ജിജോ മണിയൻ (35) ആണ് മരിച്ചത്.
ഒരാഴ്ചയ്ക്കു മുൻപാണ് ന്യുമോണിയ ബാധിച്ചതിനെത്തുടർന്നു ജിജോയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർ ചികിത്സയ്ക്കു ശേഷം കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ശനിയാഴ്ച രോഗം കൂടിയതിനെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. സംസ്കാരം നടത്തി.

Latest News

Corehub Up