Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Point Where The

കു​ട്ടി​യാ​ണ്, ര​ക്ഷ​പ്പെ​ടും എ​ന്ന ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റു​ന്നി​ടം

ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്നുമാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ കേ​​​​​ര​​​​​ളം ന​​​​​ടു​​​​​ക്ക​​​​​ത്തോ​​​​​ടെ ക​​​​​ണ്ട മൂ​​​​​ന്നു സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ഒ​​​​​രേ ചോ​​​​​ദ്യ​​​​​മാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്: പ​​​​​തി​​​​​നെ​​​​​ട്ട് വ​​​​​യ​​​​​സ് തി​​​​​ക​​​​​യാ​​​​​ത്ത​​​​​വ​​​​​ർ കൊ​​​​​ടും​​​​​കു​​​​​റ്റം ചെ​​​​​യ്താ​​​​​ൽ നി​​​​​യ​​​​​മം നി​​​​​സ​​​​​ഹാ​​​​​യ​​​​​മാ​​​​​ണോ? അ​​​​​ല്ല എ​​​​​ന്നാ​​​​​ണ് ഇ​​​​​തി​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​രം. ആ ​​​​​ഉ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ന്‍റെ താ​​​​​ക്കോ​​​​​ൽ ബാ​​​​​ല​​​​​നീ​​​​​തി നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ ‘പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ’ (Preliminary Assessment) ആ​​​​​ണ്.

ആ​​​​​ല​​​​​പ്പു​​​​​ഴ ജി​​​​​ല്ല​​​​​യി​​​​​ൽ ഓ​​​​​ഗ​​​​​സ്റ്റി​​​​​ലാ​​​​​ണ് ആ​​​​​ദ്യസം​​​​​ഭ​​​​​വം. ഒ​​​​​രു വാ​​​​​ട​​​​​ക​​​​​വീ​​​​​ട്ടി​​​​​ൽ വ​​​​​യോ​​​​​ധി​​​​​ക​​​​​നാ​​​​​യ ഒ​​​​​രാ​​​​​ളെ കൈ​​​​​കാ​​​​​ലു​​​​​ക​​​​​ൾ പി​​​​​ന്നി​​​​​ലേ​​​​​ക്ക് കെ​​​​​ട്ടി, ശ്വാ​​​​​സം​​​​​മു​​​​​ട്ടി​​​​​ച്ച് കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി. പ​​​​​തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​രി ഉ​​​​​ൾ​​​​​പ്പടെ പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത നാ​​​​​ലു​​​​​പേ​​​​​രാ​​​​​ണ് പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്.

ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സം​​​​​ഭ​​​​​വം ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​റി​​​​​ൽ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ല​​​​​യി​​​​​ലാ​​​​​ണ്. പ​​​​​തി​​​​​നേ​​​​​ഴു​​​​​കാ​​​​​ര​​​​​നാ​​​​​യ ഒ​​​​​രു കു​​​​​ട്ടി ഓ​​​​​ടി​​​​​ച്ച ആ​​​​​ഡം​​​​​ബ​​​​​രകാ​​​​​ർ ഇ​​​​​ടി​​​​​ച്ച് സ്കൂ​​​​​ട്ട​​​​​ർ യാ​​​​​ത്രി​​​​​ക​​​​​നാ​​​​​യ 54 വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​ൻ മ​​​​​രി​​​​​ച്ചു. കു​​​​​ട്ടി​​​​​ക്ക് ലൈ​​​​​സ​​​​​ൻ​​​​​സു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല; കാ​​​​​ർ മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം 104 കി.​​​​​മീ. വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ദ്യം അ​​​​​ശ്ര​​​​​ദ്ധ​​​​​ മൂ​​​​​ല​​​​​മു​​​​​ള്ള മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു മാ​​​​​ത്രം കേ​​​​​സെ​​​​​ടു​​​​​ത്ത് സ്റ്റേ​​​​​ഷ​​​​​ൻ ജാ​​​​​മ്യ​​​​​ത്തി​​​​​ൽ വി​​​​​ട്ട​​​​​യ​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വ​​​​​മ​​​​​ല്ലാ​​​​​ത്ത ന​​​​​ര​​​​​ഹ​​​​​ത്യ ചു​​​​​മ​​​​​ത്തു​​​​​ക​​​​​യും വാ​​​​​ഹ​​​​​ന ഉ​​​​​ട​​​​​മ​​​​​യാ​​​​​യ ര​​​​​ക്ഷി​​​​​താ​​​​​വി​​​​​നെ​​​​​തി​​​​​രേ മോ​​​​​ട്ടോ​​​​​ർ വാ​​​​​ഹ​​​​​ന നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം കേ​​​​​സെ​​​​​ടു​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

മൂ​​​​​ന്നാ​​​​​മ​​​​​ത്തെ സം​​​​​ഭ​​​​​വം ന​​​​​വം​​​​​ബ​​​​​റി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ജി​​​​​ല്ല​​​​​യി​​​​​ലാ​​​​​ണ്. പ്ല​​​​​സ് വ​​​​​ൺ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​യ ഒ​​​​​രു കു​​​​​ട്ടി​​​​​യെ ക്രൂ​​​​​ര​​​​​മാ​​​​​യി മ​​​​​ർ​​​​​ദി​​​​​ച്ചും ശ്വാ​​​​​സം​​​​​മു​​​​​ട്ടി​​​​​ച്ചും കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി, മൃ​​​​​ത​​​​​ദേ​​​​​ഹം ചാ​​​​​ക്കി​​​​​ൽ കെ​​​​​ട്ടി ഒ​​​​​ഴി​​​​​ഞ്ഞ പ​​​​​റ​​​​​മ്പി​​​​​ൽ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു. ഇ​​​​​തി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​താ​​​​​യി ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് പ​​​​​തി​​​​​നേ​​​​​ഴു​​​​​കാ​​​​​ര​​​​​നാ​​​​​ണ്; മ​​​​​റ്റു​​​​​ പ്ര​​​​​തി​​​​​ക​​​​​ൾ 23ഉം 18​​​​​ഉം വ​​​​​യ​​​​​സു​​​​​ള്ള​​​​​വ​​​​​ർ. പി​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ട്ടാ​​​​​ൽ പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​ട്ടി​​​​​ല്ല എ​​​​​ന്ന ആ​​​​​നു​​​​​കൂ​​​​​ല്യം ര​​​​​ക്ഷാ​​​​​മാ​​​​​ർ​​​​​ഗ​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ നി​​​​​യ​​​​​മ​​​​​വു​​​​​മാ​​​​​യി പൊ​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടാ​​​​​ത്ത കു​​​​​ട്ടി​​​​​യും മ​​​​​റ്റു പ്ര​​​​​തി​​​​​ക​​​​​ളും മു​​​​​ൻ​​​​​കൂ​​​​​ട്ടി പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന​​​​​താ​​​​​യി ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. കൊ​​​​​ല ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത വ്യ​​​​​ക്തി മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് മൊ​​​​​ഴി ന​​​​​ൽ​​​​​കാ​​​​​നും അ​​​​​ങ്ങ​​​​​നെ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​രു​​​​​ടെ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ൽ എ​​​​​ന്ന് പൊലിസ് ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു.

മൂ​​​​​ന്നാ​​​​​മ​​​​​ത്തെ സം​​​​​ഭ​​​​​വ​​​​​മാ​​​​​ണ് ഏ​​​​​റ്റ​​​​​വും ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്. ‘കു​​​​​ട്ടി​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ശി​​​​​ക്ഷ​​​​​യി​​​​​ല്ല’ എ​​​​​ന്ന തെ​​​​​റ്റി​​​​​ദ്ധാ​​​​​ര​​​​​ണ ഇ​​​​​ന്ന് കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​ത്തി​​​​​ൽത്ത​​​​​ന്നെ ആ​​​​​യു​​​​​ധ​​​​​മാ​​​​​യി മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ബാ​​​​​ല​​​​​നീ​​​​​തി (കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും പ​​​​​രി​​​​​പാ​​​​​ല​​​​​ന​​​​​വും) നി​​​​​യ​​​​​മം 2015, ബാ​​​​​ല​​​​​നീ​​​​​തി മാ​​​​​തൃ​​​​​കാ ച​​​​​ട്ട​​​​​ങ്ങ​​​​​ൾ 2016 എ​​​​​ന്നി​​​​​വ​​​​​യി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ ആ ​​​​​ധാ​​​​​ര​​​​​ണ എ​​​​​ത്ര​​​​​മാ​​​​​ത്രം അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​ണെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ വ​​​​​കു​​​​​പ്പ് 74 അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് കു​​​​​റ്റാ​​​​​രോ​​​​​പി​​​​​ത​​​​​രാ​​​​​യ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ പേ​​​​​രോ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളോ ഇ​​​​​വി​​​​​ടെ ന​​​​​ൽ​​​​​കു​​​​​ന്നി​​​​​ല്ല.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും ഹീ​ന​മാ​യ കു​റ്റ​കൃത്യങ്ങ​ളും

പ​​​​​തി​​​​​നെ​​​​​ട്ട് വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ എ​​​​​ന്തു ചെ​​​​​യ്താ​​​​​ലും പ​​​​​ര​​​​​മാ​​​​​വ​​​​​ധി മൂ​​​​​ന്നു വ​​​​​ർ​​​​​ഷം ‘ജു​​​​​വ​​​​​നൈ​​​​​ൽ ഹോ​​​​​മി​​​​​ൽ’ ക​​​​​ഴി​​​​​ഞ്ഞ് പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​​​​മെ​​​​​ന്നാ​​​​​ണ് പൊ​​​​​തു​​​​​ധാ​​​​​ര​​​​​ണ. എ​​​ന്നാ​​​ൽ, പു​​​​​തി​​​​​യ നി​​​​​യ​​​​​മം കു​​​​​ട്ടി​​​​​ക​​​​​ളെ ര​​​​​ണ്ട് വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യി കാ​​​​​ണു​​​​​ന്നു. പ​​​​​തി​​​​​നാ​​​​​റ് വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​രും ചെ​​​​​റി​​​​​യ കു​​​​​റ്റ​​​​​ങ്ങ​​​​​ൾ ചെ​​​​​യ്ത എ​​​​​ല്ലാ കു​​​​​ട്ടി​​​​​ക​​​​​ളും ബാ​​​​​ല​​​​​നീ​​​​​തി ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ തു​​​​​ട​​​​​രും. എ​​​​​ന്നാ​​​​​ൽ 16 വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ ഒ​​​​​രു കു​​​​​ട്ടി ‘ഹീ​​​​​ന​​​​​മാ​​​​​യ കു​​​​​റ്റം’ (Heinous Offence) ചെ​​​​​യ്ത​​​​​താ​​​​​യി ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ടാ​​​​​ൽ, ആ ​​​​​കു​​​​​ട്ടി​​​​​യെ മു​​​​​തി​​​​​ർ​​​​​ന്ന​​​​​യാ​​​​​ളെ​​​​​പ്പോ​​​​​ലെ സെ​​​​​ഷ​​​​​ൻ​​​​​സ് വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്ക് വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കാ​​​​​നും ശി​​​​​ക്ഷി​​​​​ക്കാ​​​​​നും 21 വ​​​​​യ​​​​​സി​​​​​നു​​​​​ശേ​​​​​ഷം ജ​​​​​യി​​​​​ലി​​​​​ലേ​​​​​ക്ക് മാ​​​​​റ്റാ​​​​​നും നി​​​​​യ​​​​​മം വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ന്നു. ഇ​​​തി​​​നു​​​ള്ള താ​​​ക്കോ​​​ലാ​​​ണ് പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

നി​​​​​യ​​​​​മം കു​​​​​ട്ടി​​​​​യെ നി​​​​​ർ​​​​​വ​​​​​ചി​​​​​ക്കു​​​​​ന്ന​​​​​ത് കു​​​​​റ്റ​​​​​കൃ​​​​​ത്യം ന​​​​​ട​​​​​ന്ന തീ​​​​​യ​​​​​തി​​​​​യി​​​​​ലെ പ്രാ​​​​​യം അ​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണ്. വ​​​​​കു​​​​​പ്പ് 2(12) പ്ര​​​​​കാ​​​​​രം 18 വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത ഏ​​​​​തൊ​​​​​രാ​​​​​ളും ‘കു​​​​​ട്ടി’ ആ​​​​​ണ്. വ​​​​​കു​​​​​പ്പ് 2(13) പ്ര​​​​​കാ​​​​​രം കു​​​​​റ്റം ചെ​​​​​യ്ത തീ​​​​​യ​​​​​തി​​​​​യി​​​​​ൽ 18 തി​​​​​ക​​​​​യാ​​​​​ത്ത, കു​​​​​റ്റം ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട കു​​​​​ട്ടി​​​​​യാ​​​​​ണ് ‘നി​​​​​യ​​​​​മ​​​​​വു​​​​​മാ​​​​​യി പൊ​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടാ​​​​​ത്ത കു​​​​​ട്ടി’ (Child in Conflict with Law). പി​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ൾ ആ​​​​​ൾ മു​​​​​തി​​​​​ർ​​​​​ന്ന​​​​​യാ​​​​​ളാ​​​​​ണെ​​​​​ങ്കി​​​​​ലും ഈ ​​​​​പ​​​​​ദ​​​​​വി തു​​​​​ട​​​​​രും.

എ​ന്താ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ?

കു​​​​​റ്റം ഏ​​​​​ത് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പെ​​​​​ടു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലി​​​​​ന്‍റെ ആ​​​​​ദ്യക​​​​​ട​​​​​മ്പ. വ​​​​​കു​​​​​പ്പ് 15(1) അ​​​​​നു​​​​​സ​​​​​രി​​​​​ച്ച്, 16 വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ കു​​​​​ട്ടി ഹീ​​​​​ന​​​​​മാ​​​​​യ കു​​​​​റ്റം ചെ​​​​​യ്ത​​​​​താ​​​​​യി ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ടാ​​​​​ൽ ബാ​​​​​ല​​​​​നീ​​​​​തി ബോ​​​​​ർ​​​​​ഡ് നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ ന​​​​​ട​​​​​ത്ത​​​​​ണം. കു​​​​​റ്റം ചെ​​​​​യ്യാ​​​​​നു​​​​​ള്ള കു​​​​​ട്ടി​​​​​യു​​​​​ടെ മാ​​​​​ന​​​​​സി​​​​​കശേ​​​​​ഷി, ശാ​​​​​രീ​​​​​രി​​​​​കശേ​​​​​ഷി, കു​​​​​റ്റ​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ണ​​​​​ത​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ൾ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​ഴി​​​​​വ്, കു​​​​​റ്റം ന​​​​​ട​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ എ​​​​​ന്നീ നാ​​​​​ല് കാ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണ് ബോ​​​​​ർ​​​​​ഡ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ വി​​​​​ചാ​​​​​ര​​​​​ണ​​​​​യ​​​​​ല്ല. ഏ​​​​​തു വേ​​​​​ദി​​​​​യി​​​​​ൽ, ഏ​​​​​ത് ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ വി​​​​​ചാ​​​​​ര​​​​​ണ വേ​​​ണം എ​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലി​​​​​ന്‍റെ ശ​​​​​രി​​​​​യാ​​​​​യ ക്ര​​​​​മം ഇ​​​​​താ​​​​​ണ്: ആ​​​​​ദ്യം വി​​​​​ദ​​​​​ഗ്ധ പാ​​​​​ന​​​​​ൽ കു​​​​​ട്ടി​​​​​യെ ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്നു; ആ ​​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ടും സാ​​​​​മൂ​​​​​ഹി​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ റി​​​​​പ്പോ​​​​​ർ​​​​​ട്ടും പൊ​​​​​ലി​​​​​സ് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച രേ​​​​​ഖ​​​​​ക​​​​​ളും പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച​​​​​ശേ​​​​​ഷം മാ​​​​​ത്രം ബോ​​​​​ർ​​​​​ഡ് അ​​​​​ന്തി​​​​​മ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​ന്നു. വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ മ​​​​​നഃ​​​​​ശാ​​​​​സ്ത്ര വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ ര​​​​​ണ്ട് കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണ്. ഒ​​​​​ന്നാ​​​​​മ​​​​​താ​​​​​യി, അ​​​​​ത് കു​​​​​ട്ടി​​​​​യോ​​​​​ടു​​​​​ള്ള നീ​​​​​തി​​​​​യാ​​​​​ണ്. ഒ​​​​​രേ കു​​​​​റ്റം ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട ര​​​​​ണ്ട് പ​​​​​തി​​​​​നേ​​​​​ഴു​​​​​കാ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ൾ ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യി, പ​​​​​രി​​​​​ണ​​​​​ത​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച​​​​​യാ​​​​​ളാ​​​​​കാം; മ​​​​​റ്റൊ​​​​​രാ​​​​​ൾ മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​രു​​​​​ടെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​നോ മാ​​​​​ന​​​​​സി​​​​​ക വൈ​​​​​ക​​​​​ല്യ​​​​​ത്തി​​​​​നോ ഇ​​​​​ര​​​​​യാ​​​​​യ​​​​​യാ​​​​​ളാ​​​​​കാം.

ഇ​​​​​വ​​​​​രെ വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ബു​​​​​ദ്ധി​​​​​ശേ​​​​​ഷി പ​​​​​രി​​​​​ശോ​​​​​ധ​​​​​ന, വ്യ​​​​​ക്തി​​​​​ത്വ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ, മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന, കു​​​​​ടും​​​​​ബ-​​​​​സാ​​​​​മൂ​​​​​ഹി​​​​​ക പ​​​​​ശ്ചാ​​​​​ത്ത​​​​​ല വി​​​​​ശ​​​​​ക​​​​​ല​​​​​നം എ​​​​​ന്നി​​​​​വ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. ര​​​​​ണ്ടാ​​​​​മ​​​​​താ​​​​​യി, അ​​​​​ത് ഇ​​​​​ര​​​​​യോ​​​​​ടും സ​​​​​മൂ​​​​​ഹ​​​​​ത്തോ​​​​​ടു​​​​​മു​​​​​ള്ള നീ​​​​​തി​​​​​യാ​​​​​ണ്. വി​​​​​ദ​​​​​ഗ്ധ പി​​​​​ന്തു​​​​​ണ​​​​​യി​​​​​ല്ലാ​​​​​ത്ത ഒ​​​​​രു ഉ​​​​​ത്ത​​​​​ര​​​​​വ് അ​​​​​പ്പീ​​​​​ലി​​​​​ൽ റ​​​​​ദ്ദാ​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​ൻ ഏ​​​​​റെ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. അ​​​​​ങ്ങ​​​​​നെ സം​​​​​ഭ​​​​​വി​​​​​ച്ചാ​​​​​ൽ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ പാ​​​​​ഴാ​​​​​കു​​​​​ക​​​​​യും ശി​​​​​ക്ഷ അ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്ന കു​​​​​റ്റ​​​​​വാ​​​​​ളി സാ​​​​​ങ്കേ​​​​​തി​​​​​ക പി​​​​​ഴ​​​​​വി​​​​​ന്‍റെ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ത്തി​​​​​ൽ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യും.

ഈ ​​​​​ത​​​​​ത്വം സു​​​​​പ്രീംകോ​​​​​ട​​​​​തി ഉ​​​​​റ​​​​​പ്പി​​​​​ച്ചു പ​​​​​റ​​​​​ഞ്ഞ​​​​​ത് ബ​​​​​രു​​​​​ൺ ച​​​​​ന്ദ്ര ഠാ​​​​​ക്കൂ​​​​​ർ v. മാ​​​​​സ്റ്റ​​​​​ർ ഭോ​​​​​ലു (2022) എ​​​​​ന്ന കേ​​​​​സി​​​​​ലാ​​​​​ണ്. ഈ ​​​​​വി​​​​​ധി​​​​​യു​​​​​ടെ സ​​​​​ന്ദേ​​​​​ശം വ്യ​​​​​ക്ത​​​​​മാ​​​​​ണ്. ഏ​​​​​റ്റ​​​​​വും ക്രൂ​​​​​ര​​​​​മാ​​​​​യ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ത്തി​​​​​ൽ​​​​​പോ​​​​​ലും, കു​​​​​ട്ടി​​​​​യെ മു​​​​​തി​​​​​ർ​​​​​ന്ന​​​​​യാ​​​​​ളാ​​​​​യി വി​​​​​ചാ​​​​​ര​​​​​ണ ചെ​​​​​യ്യാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം വി​​​​​കാ​​​​​ര​​​​​ത്തി​​​​​ന്‍റെ​​​​​യോ ജ​​​​​ന​​​​​രോ​​​​​ഷ​​​​​ത്തി​​​​​ന്‍റെ​​​​​യോ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല​​​​​ല്ല, ശാ​​​​​സ്ത്രീ​​​​​യ വി​​​​​ദ​​​​​ഗ്ധ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ക​​​​​ണം. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ശ​​​​​രി​​​​​യാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മം പാ​​​​​ലി​​​​​ച്ചാ​​​​​ൽ കു​​​​​ട്ടി​​​​​യെ മു​​​​​തി​​​​​ർ​​​​​ന്ന​​​​​യാ​​​​​ളാ​​​​​യി വി​​​​​ചാ​​​​​ര​​​​​ണ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ ത​​​​​ട​​​​​സ​​​​​മി​​​​​ല്ലെ​​​​​ന്നും ഈ ​​​​​വി​​​​​ധി ഉ​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്നു. ആ​​​​​ല​​​​​പ്പു​​​​​ഴ, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ ബാ​​​​​ല​​​​​നീ​​​​​തി ബോ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ പാ​​​​​ലി​​​​​ക്കേ​​​​​ണ്ട മാ​​​​​തൃ​​​​​ക ഇ​​​​​താ​​​​​ണ്.

വ​​​​​കു​​​​​പ്പ് 14(3) പ്ര​​​​​കാ​​​​​രം, കു​​​​​ട്ടി​​​​​യെ ആ​​​​​ദ്യം ബോ​​​​​ർ​​​​​ഡി​​​​​നു മു​​​​​ന്പിൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ തീ​​​​​യ​​​​​തി മു​​​​​ത​​​​​ൽ മൂ​​​​​ന്നു മാ​​​​​സ​​​​​ത്തി​​​​​ന​​​​​കം പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്ക​​​​​ണം. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​സ​​​​​മ​​​​​യ​​​​​പ​​​​​രി​​​​​ധി നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​മ​​​​​ല്ല, നി​​​​​ർ​​​​​ദേ​​​​​ശാ​​​​​ത്മ​​​​​കം മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് 2024ൽ ​​​​​സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. കേ​​​​​സ് ചി​​​​​ൽ​​​​​ഡ്ര​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യാ​​​​​ൽ, ഈ ​​​​​കു​​​​​ട്ടി​​​​​യെ ശ​​​​​രി​​​​​ക്കും മു​​​​​തി​​​​​ർ​​​​​ന്ന​​​​​യാ​​​​​ളാ​​​​​യി വി​​​​​ചാ​​​​​ര​​​​​ണ ചെ​​​​​യ്യ​​​​​ണോ എ​​​​​ന്ന് കോ​​​​​ട​​​​​തി വീ​​​​​ണ്ടും സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കും. കു​​​​​ട്ടി​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളും ന്യാ​​​​​യ​​​​​മാ​​​​​യ വി​​​​​ചാ​​​​​ര​​​​​ണ​​​​​യും ശി​​​​​ശു​​​​​സൗ​​​​​ഹൃ​​​​​ദ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​വും കോ​​​​​ട​​​​​തി ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം. ശി​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​മ്പോ​​​​​ഴും നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ ല​​​​​ക്ഷ്യം പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​മാ​​​​​ണ്. വ​​​​​കു​​​​​പ്പ് 23 പ്ര​​​​​കാ​​​​​രം കു​​​​​ട്ടി​​​​​യെ​​​​​യും മു​​​​​തി​​​​​ർ​​​​​ന്ന​​​​​യാ​​​​​ളെ​​​​​യും ഒ​​​​​രു​​​​​മി​​​​​ച്ച് വി​​​​​ചാ​​​​​ര​​​​​ണ ചെ​​​​​യ്യാ​​​​​ൻ പാ​​​​​ടി​​​​​ല്ല.

സു​ര​ക്ഷി​ത ഇ​ട​ത്തി​ൽനി​ന്ന് ജ​യി​ലി​ലേ​ക്ക്


മു​​​​​തി​​​​​ർ​​​​​ന്ന​​​​​യാ​​​​​ളാ​​​​​യി ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട കു​​​​​ട്ടി ആ​​​​​ദ്യം പോ​​​​​കു​​​​​ന്ന​​​​​ത് ജ​​​​​യി​​​​​ലി​​​​​ലേ​​​​​ക്ക​​​​​ല്ല, ‘സു​​​​​ര​​​​​ക്ഷി​​​​​ത ഇ​​​​​ട’​​​​​ത്തി​​​​​ലേ​​​​​ക്കാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, അ​​​​​വി​​​​​ടെ ശി​​​​​ക്ഷ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്നി​​​​​ല്ല. വ​​​​​കു​​​​​പ്പ് 19(3) പ്ര​​​​​കാ​​​​​രം കു​​​​​ട്ടി​​​​​യെ 21 വ​​​​​യ​​​​​സ് തി​​​​​ക​​​​​യു​​​​​ന്ന​​​​​തു​​​​​വ​​​​​രെ സു​​​​​ര​​​​​ക്ഷി​​​​​ത ഇ​​​​​ട​​​​​ത്തി​​​​​ൽ പാ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം; അ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ജ​​​​​യി​​​​​ലി​​​​​ലേ​​​​​ക്ക് മാ​​​​​റ്റ​​​​​ണം. ഈ ​​​​​കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, നൈ​​​​​പു​​​​​ണ്യ വി​​​​​ക​​​​​സ​​​​​നം, കൗ​​​​​ൺ​​​​​സ​​​​​ലിം​​​​​ഗ്, സ്വ​​​​​ഭാ​​​​​വ പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ ചി​​​​​കി​​​​​ത്സ, മ​​​​​നോ​​​​​രോ​​​​​ഗ ചി​​​​​കി​​​​​ത്സാ പി​​​​​ന്തു​​​​​ണ എ​​​​​ന്നി​​​​​വ ന​​​​​ൽ​​​​​ക​​​​​ണം. വ​​​​​കു​​​​​പ്പ് 19(4) പ്ര​​​​​കാ​​​​​രം പ്രൊ​​​​​ബേ​​​​​ഷ​​​​​ൻ ഓ​​​​​ഫിസ​​​​​റോ ജി​​​​​ല്ലാ ശി​​​​​ശുസം​​​​​ര​​​​​ക്ഷ​​​​​ണ യൂ​​​​​ണി​​​​​റ്റോ സാ​​​​​മൂ​​​​​ഹി​​​​​ക പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നോ എ​​​​​ല്ലാ വ​​​​​ർ​​​​​ഷ​​​​​വും പു​​​​​രോ​​​​​ഗ​​​​​തി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ൽ​​​​​ക​​​​​ണം.

21 വ​​​​​യ​​​​​സ് തി​​​​​ക​​​​​യു​​​​​മ്പോ​​​​​ഴും ശി​​​​​ക്ഷാ ​​​​​കാ​​​​​ലാ​​​​​വ​​​​​ധി ബാ​​​​​ക്കി​​​​​യു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ, കു​​​​​ട്ടി പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് വി​​​​​ധേ​​​​​യ​​​​​നാ​​​​​യോ, സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് ഉ​​​​​പ​​​​​കാ​​​​​ര​​​​​പ്ര​​​​​ദ​​​​​മാ​​​​​യ അം​​​​​ഗ​​​​​മാ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മോ എ​​​​​ന്ന് വ​​​​​കു​​​​​പ്പ് 20(1) പ്ര​​​​​കാ​​​​​രം ചി​​​​​ൽ​​​​​ഡ്ര​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി വി​​​​​ല​​​​​യി​​​​​രു​​​​​ത്തും. ഇ​​​​​വി​​​​​ടെ​​​​​യും വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്ക് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സ്ഥാ​​​​​ന​​​​​മു​​​​​ണ്ട്. വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലി​​​​​നു​​​​​ശേ​​​​​ഷം, വ​​​​​കു​​​​​പ്പ് 20(2) പ്ര​​​​​കാ​​​​​രം നി​​​​​രീ​​​​​ക്ഷ​​​​​ണ അ​​​​​ധി​​​​​കാ​​​​​രി​​​​​യെ നി​​​​​യ​​​​​മി​​​​​ച്ച് ഉ​​​​​പാ​​​​​ധി​​​​​ക​​​​​ളോ​​​​​ടെ മോ​​​​​ചി​​​​​പ്പി​​​​​ക്കാം; അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബാ​​​​​ക്കി ശി​​​​​ക്ഷ ജ​​​​​യി​​​​​ലി​​​​​ൽ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ടാം.

വ​​​​​കു​​​​​പ്പ് 21 പ്ര​​​​​കാ​​​​​രം കു​​​​​ട്ടി​​​​​ക്ക് വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​യോ മോ​​​​​ച​​​​​ന​​​​​സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ല്ലാ​​​​​ത്ത ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്ത​​​​​മോ വി​​​​​ധി​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ല. ഈ ​​​​​ര​​​​​ണ്ട് ശി​​​​​ക്ഷ​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് നി​​​​​രോ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. വ​​​​​കു​​​​​പ്പ് 24 പ്ര​​​​​കാ​​​​​രം ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട കു​​​​​ട്ടി​​​​​ക്ക് പി​​​​​ന്നീ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​ർ ജോ​​​​​ലി ഉ​​​​​ൾ​​​​​പ്പടെ​​​​​യു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ല്ല; രേ​​​​​ഖ​​​​​ക​​​​​ൾ ന​​​​​ശി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടും. എ​​​​​ന്നാ​​​​​ൽ, 16 ക​​​​​ഴി​​​​​ഞ്ഞ്, വ​​​​​കു​​​​​പ്പ് 19(1)(i) പ്ര​​​​​കാ​​​​​രം മു​​​​​തി​​​​​ർ​​​​​ന്ന​​​​​യാ​​​​​ളാ​​​​​യി ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ​​​​​ക്ക് ഈ ​​​​​ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കി​​​​​ല്ല. കു​​​​​ട്ടി​​​​​ക​​​​​ളെ മ​​​​​റ​​​​​യാ​​​​​ക്കു​​​​​ന്ന മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും ക​​​​​ടു​​​​​ത്ത ശി​​​​​ക്ഷ​​​​​യു​​​​​ണ്ട്. ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ളാ​​​​​ണ്.

നി​യ​മ​ന​ട​പ​ടി​ക​ളും പൊ​ലി​സി​ന്‍റെ പ​ങ്കും

മാ​​​​​തൃ​​​​​കാ ച​​​​​ട്ടം 8(1) പ്ര​​​​​കാ​​​​​രം ഹീ​​​​​ന​​​​​മാ​​​​​യ കു​​​​​റ്റ​​​​​ങ്ങ​​​​​ളി​​​​​ലും മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​രോ​​​​​ടൊ​​​​​പ്പം ചെ​​​​​യ്ത കു​​​​​റ്റ​​​​​ങ്ങ​​​​​ളി​​​​​ലും മാ​​​​​ത്ര​​​​​മാ​​​​​ണ് എ​​​​​ഫ്ഐ​​​​​ആർ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യു​​​​​ന്ന​​​​​ത്; മ​​​​​റ്റു​​​​​ള്ള​​​​​വ ജ​​​​​ന​​​​​റ​​​​​ൽ ഡ​​​​​യ​​​​​റി​​​​​യി​​​​​ൽ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തും. കു​​​​​ട്ടി​​​​​യു​​​​​ടെ കു​​​​​ടും​​​​​ബം, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, മു​​​​​ൻ​​​​​കാ​​​​​ല പെ​​​​​രു​​​​​മാ​​​​​റ്റം എ​​​​​ന്നി​​​​​വ സം​​​​​ബ​​​​​ന്ധി​​​​​ച്ച സാ​​​​​മൂ​​​​​ഹി​​​​​ക പ​​​​​ശ്ചാ​​​​​ത്ത​​​​​ല റി​​​​​പ്പോ​​​​​ർ​​​​​ട്ട് (ഫോം 1) ​​​​​ആ​​​​​ദ്യ ഹി​​​​​യ​​​​​റിം​​​​​ഗി​​​​​നു മു​​​​​മ്പ് ബോ​​​​​ർ​​​​​ഡി​​​​​ന് ന​​​​​ൽ​​​​​ക​​​​​ണം. മാ​​​​​തൃ​​​​​കാ ച​​​​​ട്ടം 9(5) പ്ര​​​​​കാ​​​​​രം, 16 ക​​​​​ഴി​​​​​ഞ്ഞ കു​​​​​ട്ടി​​​​​യു​​​​​ടെ ഹീ​​​​​ന​​​​​കു​​​​​റ്റ​​​​​ത്തി​​​​​ൽ സാ​​​​​ക്ഷി​​​​​മൊ​​​​​ഴി​​​​​ക​​​​​ളും അ​​​​​ന്വേ​​​​​ഷ​​​​​ണ രേ​​​​​ഖ​​​​​ക​​​​​ളും ആ​​​​​ദ്യ ഹാ​​​​​ജ​​​​​രാ​​​​​ക്ക​​​​​ലി​​​​​ന് ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​ന​​​​​കം ബോ​​​​​ർ​​​​​ഡി​​​​​ന് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും പ​​​​​ക​​​​​ർ​​​​​പ്പ് കു​​​​​ട്ടി​​​​​ക്കോ ര​​​​​ക്ഷി​​​​​താ​​​​​വി​​​​​നോ ന​​​​​ൽ​​​​​കു​​​​​ക​​​​​യും വേ​​​​​ണം.

ഇ​​​​​വി​​​​​ടെ​​​​​യാ​​​​​ണ് പൊ​​​​​ലി​​​​​സി​​​​​ന്‍റെ പ​​​​​ങ്ക് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​കു​​​​​ന്ന​​​​​ത്. ആ​​​​​സൂ​​​​​ത്ര​​​​​ണം, ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​മാ​​​​​ഹ​​​​​ര​​​​​ണം, തെ​​​​​ളി​​​​​വ് ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മം, മു​​​​​ൻ​​​​​കൂ​​​​​ട്ടി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ വ്യാ​​​​​ജ​​​​​മൊ​​​​​ഴി, കു​​​​​റ്റ​​​​​ത്തി​​​​​നുശേ​​​​​ഷ​​​​​മു​​​​​ള്ള പെ​​​​​രു​​​​​മാ​​​​​റ്റം എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം പ​​​​​രി​​​​​ണ​​​​​ത​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ൾ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​ഴി​​​​​വി​​​​​ന്‍റെ നേ​​​​​ർ​​​​​സാ​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളാ​​​​​ണ്. ഈ ​​​​​വ​​​​​സ്തു​​​​​ത​​​​​ക​​​​​ൾ കൃ​​​​​ത്യ​​​​​മാ​​​​​യി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി ബോ​​​​​ർ​​​​​ഡി​​​​​നും വി​​​​​ദ​​​​​ഗ്ധ പാ​​​​​ന​​​​​ലി​​​​​നും മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ് മ​​​​​നഃ​​​​​ശാ​​​​​സ്ത്ര വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലി​​​​​ന് ഉ​​​​​റ​​​​​ച്ച അ​​​​​ടി​​​​​ത്ത​​​​​റ ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലെ പി​​​​​ഴ​​​​​വ് മു​​​​​ഴു​​​​​വ​​​​​ൻ കേ​​​​​സി​​​​​നെ​​​​​യും ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​ക്കും. കു​​​​​ട്ടി​​​​​യെ ലോ​​​​​ക്ക​​​​​പ്പി​​​​​ൽ പാ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ൽ, കൈ​​​​​വി​​​​​ല​​​​​ങ്ങ് അ​​​​​ണി​​​​​യി​​​​​ക്ക​​​​​ൽ, യൂ​​​​​ണി​​​​​ഫോ​​​​​മി​​​​​ൽ ചോ​​​​​ദ്യംചെ​​​​​യ്യ​​​​​ൽ, കു​​​​​റ്റ​​​​​സ​​​​​മ്മ​​​​​ത​​​​​ത്തി​​​​​ന് നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ക്ക​​​​​ൽ, മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് കു​​​​​ട്ടി​​​​​യു​​​​​ടെ ചി​​​​​ത്രം ന​​​​​ൽ​​​​​ക​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം ച​​​​​ട്ട​​​​​ലം​​​​​ഘ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ്. ക​​​​​ർ​​​​​ക്ക​​​​​ശ​​​​​മാ​​​​​യി ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മം പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് കേ​​​​​സി​​​​​ന്‍റെ ബ​​​​​ലം.

വ​​​​​കു​​​​​പ്പ് 21ലെ ​​​​​നി​​​​​രോ​​​​​ധ​​​​​ന​​​​​വും വ്യ​​​​​ക്തി​​​​​ഗ​​​​​ത പ​​​​​രി​​​​​ച​​​​​ര​​​​​ണ പ​​​​​ദ്ധ​​​​​തി​​​​​യും 21-ാം വ​​​​​യ​​​​​സി​​​​​ലെ പു​​​​​ന​​​​​ർ​​​​​മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​വും ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്, ഗു​​​​​രു​​​​​ത​​​​​ര കു​​​​​റ്റം ചെ​​​​​യ്ത കു​​​​​ട്ടി​​​​​ക്കും മാ​​​​​റാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​രം നി​​​​​യ​​​​​മം നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്നി​​​​​ല്ല എ​​​​​ന്നാ​​​​​ണ്. ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വവും പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​വും ത​​​​​മ്മി​​​​​ലു​​​​​ള്ള ഈ ​​​​​സ​​​​​ന്തു​​​​​ല​​​​​നം നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്ന​​​​​ത് പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ എ​​​​​ന്ന ഒ​​​​​റ്റ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ്.

സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്, പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​ർ​​​​​ക്ക്, ഈ ​​​​​നി​​​​​യ​​​​​മ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ശ​​​​​രി​​​​​യാ​​​​​യ അ​​​​​റി​​​​​വ് എ​​​​​ത്തി​​​​​ക്ക​​​​​ണം. “നി​​​​​ന​​​​​ക്ക് 17 വ​​​​​യ​​​​​സ​​​​​ല്ലേ” എ​​​​​ന്ന ഉ​​​​​പ​​​​​ദേ​​​​​ശം ഇ​​​​​നി​​​​​യൊ​​​​​രു കു​​​​​ട്ടി​​​​​യെ​​​​​യും കൊ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ, ആ ​​​​​ഉ​​​​​പ​​​​​ദേ​​​​​ശം തെ​​​​​റ്റാ​​​​​ണെ​​​​​ന്ന് ഓ​​​​​രോ കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​ര​​​​​നും അ​​​​​റി​​​​​ഞ്ഞി​​​​​രി​​​​​ക്ക​​​​​ണം.

(ലേ​​​​​ഖ​​​​​ക​​​​​ൻ ആ​​​​​ല​​​​​പ്പു​​​​​ഴ ജു​​​​​വ​​​​​നൈ​​​​​ൽ ജ​​​​​സ്റ്റീസ് ബോ​​​​​ർ​​​​​ഡ് അം​​​​​ഗ​​​​​മാ​​​​​ണ്)

Latest News

Corehub Up