Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Force

Thiruvananthapuram

വാ​യ​ന​യും ചി​ന്ത​യും പൊലിസ് സേ​ന​യെ ക​ർ​മോന്മു​ഖ​രാ​ക്കും: ഐജി പി. ​പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: വാ​യ​ന​യും ചി​ന്ത​യും പൊലിസ് സേ​ന​യെ ക​ർ​മ്മോന്മുഖ​രാ​ക്കു​മെ​ന്നും അ​തി​ലൂ​ടെ ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​ണ രീ​തി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കി പൊലിസിനും സാ​മാ​ന്യ ജ​ന​ങ്ങ​ത്തിനും കൂടുതൽ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലേക്കു നീ​ങ്ങാ​നാ​കു​മെ​ന്നും ഐ​ജി പ്രി. ​പ്ര​കാ​ശ്. പി.​എ​ൻ.​ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പൊലിസ് ക​മ്മിഷ​ണ​ർ ഓ​ഫി​സ് അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​യ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡോ.​ അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​വി, സാ​ഹി​ത്യ നാ​യ​ക​ൻ കെ.​സു​ദ​ർ​ശ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി പൊലി​സ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ കെ.​എ​സ്. ഷ​ഹ​ൻ​ഷ, യോ​ഗേ​ഷ് മ​ന്ദ​യ്യ, ഷീ​ൻ ത​റ​യി​ൽ, പി.​എ​ൻ.​ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തോ​മ​സ് ലോ​റ​ൻ​സ് വാ​യ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Latest News

Corehub Up