വായന സദസ് ഐജി പ്രി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: വായനയും ചിന്തയും പൊലിസ് സേനയെ കർമ്മോന്മുഖരാക്കുമെന്നും അതിലൂടെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ പ്രാവർത്തികമാക്കി പൊലിസിനും സാമാന്യ ജനങ്ങത്തിനും കൂടുതൽ സഹവർത്തിത്വത്തിലേക്കു നീങ്ങാനാകുമെന്നും ഐജി പ്രി. പ്രകാശ്. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പൊലിസ് കമ്മിഷണർ ഓഫിസ് അങ്കണത്തിൽ സംഘടിപ്പിച്ച വായന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തിൽ കവി, സാഹിത്യ നായകൻ കെ.സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി പൊലിസ് കമ്മീഷണർമാരായ കെ.എസ്. ഷഹൻഷ, യോഗേഷ് മന്ദയ്യ, ഷീൻ തറയിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു. തോമസ് ലോറൻസ് വായന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags : police force action-oriented: IG P. Prakash police force NattuVishesham DistrictNews