Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poling

വിശ്വാസം, അതല്ലേ എല്ലാം!

 വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടാ​ല്‍ പ്ര​തീ​ക്ഷപോ​ലും ഇ​ല്ലാ​താ​കും. വി​ശ്വാ​സം, അ​ത​ല്ലേ എ​ല്ലാം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യരാ​ജ്യ​ത്തെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍. വ്യാ​ജവോ​ട്ടു​ക​ളും ഡ്യൂ​പ്ലി​ക്കേ​റ്റ് വോ​ട്ടു​ക​ളും തി​രി​ച്ച​റി​യാ​നാ​കാ​ത്ത ഫോ​ട്ടോ​ക​ളും വ്യാ​ജ വി​ലാ​സ​ങ്ങ​ളും മു​ത​ല്‍ ചി​ല വി​ഭാ​ഗം വോ​ട്ട​ര്‍​മാ​രെ നീ​ക്കു​ന്ന​തും ചി​ല വോ​ട്ടു​ക​ള്‍ പ്ര​ത്യേ​ക​മാ​യി കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തും അടക്കമു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത വ​ലി​യ പ​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

വോ​ട്ടു​കൊ​ള്ള​യി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​യി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന​ലെ ആ​രോ​പി​ച്ചു. ഇ​തി​ലൊ​രു സം​ശ​യ​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. ആ​സൂ​ത്രി​ത​വും കേ​ന്ദ്രീ​കൃ​ത​വു​മാ​യാ​ണ് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പു കൃ​ത്രി​മം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ രീ​തി തു​റ​ന്നു​കാ​ട്ടു​ന്ന​തി​ന് വി​പു​ല​മാ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടു​ന്ന പ്ര​ക്രി​യ തു​ട​രു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ചെ​ന്ന പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി ര​ണ്ടാം ദി​വ​സ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പ​ണം ക​ടു​പ്പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യും ക​രി​നി​ഴ​ലി​ല്‍

തെ​ര​ഞ്ഞെ​ടു​പ്പു കൊ​ള്ള​യി​ലൂ​ടെ​യാ​ണ് (‘ചു​നാ​വ് ചോ​രി’) ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തെ​ന്ന രാ​ഹു​ലി​ന്‍റെ പു​തി​യ ആ​രോ​പ​ണം അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഗു​ജ​റാ​ത്തി​ലും വോ​ട്ടു​കൊ​ള്ള ന​ട​ന്നു. ആ​ദ്യഘ​ട്ടം വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ ബി​ഹാ​റി​ലും വോ​ട്ടു​ത​ട്ടി​പ്പു​ണ്ട്. ക​ര്‍​ണാ​ട​ക​യി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും വോ​ട്ടു​കൊ​ള്ള ന​ട​ന്നു. രാ​ജ്യ​ത്തു പ​ല​യി​ട​ത്തും ഇ​താ​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പുകൊ​ള്ള​യി​ല്‍ മു​ഴു​കി​യി​രി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ആ​രോ​പി​ച്ചു.

ഹ​രി​യാ​ന​യി​ലെ ജ​ന​വി​ധി അ​പ്പാ​ടെ അ​ട്ടി​മ​റി​ച്ച 25 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ത​ട്ടി​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ‘വോ​ട്ടു ചോ​രി’ പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​തു പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ രാ​ഹു​ല്‍ പു​റ​ത്തു​വി​ട്ട​ത്. വോ​ട്ടു​ത​ട്ടി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഒ​ത്താ​ശ​യോ​ടെ അ​ഞ്ചു രീ​തി​ക​ള്‍ ബി​ജെ​പി ഉ​പ​യോ​ഗി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. ധാ​രാ​ളം തെ​ളി​വു​ക​ളു​ണ്ട്. ഇ​ന്ത്യ​യി​ലെ പു​തു​ത​ല​മു​റ​യ്ക്കും (ജെ​ന്‍ സെ​ഡ്) യു​വാ​ക്ക​ള്‍​ക്കും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ കാ​ണി​ച്ചു​കൊ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വാ​ഗ്ദാ​നം.

ശ​രി​തെ​റ്റു​ക​ള്‍ ക​ണ്ടെ​ത്ത​ണം

രാ​ഹു​ല്‍ പ​റ​ഞ്ഞ​തു ശ​രി​യാ​കാം, തെ​റ്റാ​കാം. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സ​ത്യം ക​ണ്ടെ​ത്തേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ശ്വാ​സ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം. രാ​ജ്യ​മൊ​ട്ടാ​കെ ലൈ​വ് ആ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍ വ​സ്തു​താ​പ​ര​മാ​യ തെ​ളി​വു​ക​ളോ​ടെ വി​ശ​ദീ​ക​രി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​നു ക​ഴി​യ​ണം. രാ​ഹു​ല്‍ സാ​ധാ​ര​ണ​ക്കാ​ര​ന​ല്ല, രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞാ​ല്‍ ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ഏ​റ്റ​വും സു​പ്ര​ധാ​ന ഭ​ര​ണ​ഘ​ട​നാപ​ദ​വി. പ​ക്ഷേ, തെ​ളി​വു​ക​ള്‍ സ​ഹി​തം രാ​ഹു​ല്‍ ഉ​ന്ന​യി​ച്ച വ​ന്‍ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നു​പോ​ലും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. എ​ന്തോ മ​റ​യ്ക്കാ​നു​ള്ള​തു​കൊ​ണ്ടാ​ണി​തെ​ന്നു സം​ശ​യി​ച്ചാ​ല്‍ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പേ​രെ​ടു​ത്താ​ണ് രാ​ഹു​ൽ വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണം തെ​റ്റാ​ണെ​ങ്കി​ല്‍ രാ​ഹു​ലി​നെ​തി​രേ കേ​സെ​ടു​ക്ക​ണം. ഗു​രു​ത​ര​മാ​യ കു​റ്റ​മെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് അ​യോ​ഗ്യ​നാ​ക്കാം. സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കാ​നും ക​മ്മീ​ഷ​നു ക​ഴി​യും.

സം​ശ​യ​നി​ഴ​ലി​ല്‍ ന​ട​പ​ടി​ക​ള്‍

പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സി​നെ മാ​റ്റി പ​ക​രം പ്ര​ധാ​ന​മ​ന്ത്രി​യും അ​ദ്ദേ​ഹം നി​യോ​ഗി​ക്കു​ന്ന മ​ന്ത്രി​യും തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി മോ​ദി സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ നി​യ​മ​ഭേ​ദ​ഗ​തി പാ​സാ​ക്കി. മു​ഖ്യ ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നെ​യും ര​ണ്ടു സ​ഹ ക​മ്മീ​ഷ​ണ​ര്‍​മാരെയും ഫ​ല​ത്തി​ല്‍ മോ​ദി​യും അ​മി​ത് ഷാ​യു​മാ​ണു നി​യ​മി​ച്ച​ത്. പേ​രി​നു​ള്ള നി​ഷ്പ​ക്ഷ​ത​പോ​ലും ഇ​തോ​ടെ ന​ഷ്ട​മാ​യി. വോ​ട്ടു​കൊ​ള്ള​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം ഒ​രു​വി​ഭാ​ഗം ജ​ന​മെ​ങ്കി​ലും വി​ശ്വ​സി​ക്കാ​ന്‍ ഇ​തു ധാ​രാ​ളം.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ നി​ര്‍​ണാ​യ​ക സി​സി​ടി​വി, വെ​ബ്കാ​സ്റ്റിം​ഗ്, വീ​ഡി​യോ, ഫോട്ടോ ​തെ​ളി​വു​ക​ള്‍ 45 ദി​വ​സം ക​ഴി​ഞ്ഞു ന​ശി​പ്പി​ക്കാ​നാ​യി പ്ര​ത്യേ​ക ഉ​ത്ത​ര​വുകൂ​ടി ഇ​റ​ക്കി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി കൂ​ടു​ത​ല്‍ സം​ശ​യ​മു​ന​യി​ലാ​യി. ഹൈ​ക്കോ​ട​തി​ക​ളി​ല്‍ 45 ദി​വ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പു ഹ​ര്‍​ജി ന​ല്‍​കാ​ത്ത എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ദൃ​ശ്യ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ദു​രൂ​ഹ​വും ക​ള്ളം മ​റ​യ്ക്കാ​നു​മാ​ണെ​ന്ന് രാ​ഹു​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഡ്യൂ​പ്ലി​ക്കേ​റ്റ് വോ​ട്ട​ര്‍​മാ​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​മ്മീ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ 2022 മു​ത​ല്‍ ഉ​പേ​ക്ഷി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​ത്തി​നും വി​ശ്വാ​സ​യോ​ഗ്യ​മാ​യ മ​റു​പ​ടി​യി​ല്ല. ബി​ജെ​പി 50 കൊ​ല്ലം ഭ​രി​ക്കു​മെ​ന്ന അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യും സം​ശ​യ​ക​ര​മാ​ണ്. അ​ജ​യ്യ​രെ​ന്നു ക​രു​തി​യ കോ​ണ്‍​ഗ്ര​സി​നെ​യും ഇ​ന്ദി​രാ ഗാ​ന്ധി​യെ​യും താ​ഴെ​യി​റ​ക്കി​യ​വ​രാ​ണ് ഇ​ന്ത്യ​ന്‍ ജ​ന​ത​യെ​ന്ന​തു വി​സ്മ​രി​ക്കാ​തി​രി​ക്ക​ട്ടെ.

ഒ​ന്നും ര​ണ്ടു​മ​ല്ല, ക​ള്ള​വോ​ട്ടു​ക​ള്‍

വ്യാ​പ​ക​മാ​യി ഡ്യൂ​പ്ലി​ക്കേ​റ്റു​ക​ള്‍, ബ​ള്‍​ക്ക് വോ​ട്ടു​ക​ള്‍, വീ​ടു​ള്ള​വ​ര്‍​ക്കു പോ​ലും വീ​ട്ടു​ന​മ്പ​രാ​യി പൂ​ജ്യം ന​ല്‍​കു​ന്ന​ത് അ​ട​ക്ക​മു​ള്ള തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വി​ലാ​സ​ങ്ങ​ളു​മു​ള്ള വോ​ട്ടു​ക​ള്‍, വ്യാ​ജ ഫോ​ട്ടോ​ക​ള്‍, തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ള​റി​യ ഫോ​ട്ടോ​ക​ള്‍ എ​ന്നി​വ വോ​ട്ടുത​ട്ടി​പ്പി​ന്‍റെ രീ​തി​ക​ളാ​ണ്. പു​തി​യ വോ​ട്ട​ര്‍​മാ​രെ ചേ​ര്‍​ക്കാ​നു​ള്ള ഫോം ​ആ​റി​ന്‍റെ​യും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്നു നീ​ക്കു​ന്ന​തി​നു​ള്ള ഫോം ​ഏ​ഴി​ന്‍റെ​യും വ​ലി​യ ദു​രു​പ​യോ​ഗ​വും വോ​ട്ടു​കൊ​ള്ള​യു​ടെ മാ​ര്‍​ഗ​മാ​ണെ​ന്ന് രാ​ഹു​ല്‍ വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 19 ല​ക്ഷ​ത്തി​ല​ധി​കം (19,26,351) ബ​ള്‍​ക്ക് വോ​ട്ടു​ക​ള്‍; 5,21,619 ഡ്യൂ​പ്ലി​ക്കേ​റ്റ് വോ​ട്ടു​ക​ള്‍; 93,174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ള്‍; വ്യാ​ജ ഫോ​ട്ടോ​ക​ളും തി​രി​ച്ച​റി​യാ​നാ​കാ​ത്ത ഫോ​ട്ടോ​ക​ളു​മു​ള്ള 1,24,177 വോ​ട്ടു​ക​ള്‍ എ​ന്നി​വ​യ​ട​ക്കം ജ​ന​വി​ധി അ​ട്ടി​മ​റി​ച്ച ക​ള്ള​വോ​ട്ടു​ക​ളു​ടെ തെ​ളി​വു​ക​ളാ​ണു രാ​ഹു​ല്‍ പു​റ​ത്തു​വി​ട്ട​ത്. ഒ​റ്റ​പ്പെ​ട്ട ഏ​താ​നും കേ​സു​ക​ള​ല്ല, 25 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ക്ര​മ​ക്കേ​ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​യ​ര്‍​ത്തി​യ​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി അ​നു​കൂ​ല മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ലേ​ഖ​ക​നും അ​ട​ക്കം എ​ല്ലാ​വ​ര്‍​ക്കും അ​തു വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നി​യ​തി​ല്‍ രാ​ഷ്‌​ട്രീ​യ​ ചാ​യ്‌​വു​ക​ളി​ല്ലാ​യി​രു​ന്നു.

ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ര​വാ​ദം

പ​തി​വു​പോ​ലെ ക​മ്മീ​ഷ​നെ ന്യാ​യീ​ക​രി​ക്കാ​ന്‍ ബി​ജെ​പി​ക്കാ​രും ബി​ജെ​പി അ​നു​കൂ​ല മാ​ധ്യ​മ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. ബ്ര​സീ​ലു​കാ​രി​യു​ടെ ഫോ​ട്ടോ​യു​ള്ള ര​ണ്ടു വ​നി​താ വോ​ട്ട​ര്‍​മാ​രെ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ കാ​ണി​ച്ചു. രാ​ഹു​ല്‍ കാ​ണി​ച്ച ഫോ​ട്ടോ​യി​ലെ യു​വ​തി ബ്ര​സീ​ലു​കാ​രി​യ​ല്ലെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണം ബി​ജെ​പി​ക്കാ​രും ചി​ല പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. വീ​ഡി​യോ സ​ന്ദേ​ശ​വു​മാ​യി ബ്ര​സീ​ലു​കാ​രി​ത​ന്നെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ ആ ​വാ​ദം വി​ഴു​ങ്ങി​യ​ത്. രാ​ഹു​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജു​ജു പ​റ​ഞ്ഞ​തു ഞെ​ട്ടി​ച്ചു. ആ ​വീ​ഡി​യോ ഒ​റി​ജി​ന​ലാ​ണെ​ന്ന് കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ള്‍ തെ​ളി​യി​ച്ച​തോ​ടെ ആ ​ക​ള്ളം പൊ​ളി​ഞ്ഞു.

Latest News

Corehub Up