Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Shift

ക​ണ്ട​ത്ട്രെ​യി​ല​ർ മാ​ത്രം; യ​ഥാ​ർ​ഥ ചി​ത്രം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ: ഏ​ക്നാ​ഥ് ഷി​ൻ​ഡെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ൻ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​ക​ളു​ടെ സൂ​ച​ന ന​ൽ​കി ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഏ​ക്നാ​ഥ് ഷി​ൻ​ഡെ. ഇ​തു​വ​രെ ക​ണ്ട​ത് വെ​റും ട്രെ​യി​ല​ർ മാ​ത്ര​മാ​ണെ​ന്നും യ​ഥാ​ർ​ഥ ചി​ത്രം ഇ​നി വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ലെ ആ​റ് വി​മ​ത എം​പി​മാ​ർ ഷി​ൻ​ഡെ​യു​ടെ പാ​ർ​ട്ടി​യി​ൽ ല​യി​ക്കാ​നൊ​രു​ങ്ങു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ​യു​ടെ പ്ര​സ്‌​താ​വ​ന. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ​ഖ്യ​രൂ​പീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും നേ​തൃ​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ കൂ​ടെ​യു​ള്ള എം​പി​മാ​രും എം​എ​ൽ​എ​മാ​രും പാ​ർ​ട്ടി​യു​ടെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സ്വ​ത്താ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​രെ​ല്ലാം ത​ന്നോ​ടൊ​പ്പം വേ​ദി​യി​ൽ വ​രു​മെ​ന്ന് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യു​ടെ ഭാ​വി​യി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ​ക്കാ​യി ഏ​വ​രും കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up