Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pollachi

Palakkad

ദീപിക ആദരം 2026 പൊള്ളാച്ചി മേഖലാതല ഉദ്ഘാടനം

കോ​യ​മ്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി ആ​രോ​ഗ്യ​മാ​താ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദീ​പി​ക ആ​ദ​രം 2026 സം​ഘ​ടി​പ്പി​ച്ചു. പൊ​ള്ളാ​ച്ചി സി​എ​ച്ച്എ​ഫ് ആ​രോ​ഗ്യ​മാ​താ വൈ​സ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ.​ പു​ഷ്പ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡ​ൽ​ഫി​ൻ മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് അം​ഗം സ​്കറിയ ബിജു, ദീ​പി​ക കോ​യ​മ്പ​ത്തൂ​ർ സീനിയർ ബിസിനസ് മാ​നേ​ജ​ർ വി. മ​നോ​ജ് എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.

ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത് സ്വാ​ഗ​ത​വും കോ​യ​മ്പ​ത്തൂ​ർ സർ ക്കുലേഷൻ ഏ​രി​യ മാ​നേ​ജ​ർ ജി. ​സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല​യി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up