x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ചു; അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

നാഷണൽ ഡെസ്ക്
Published: August 2, 2026 06:03 PM IST | Updated: August 2, 2026 06:10 PM IST

പൊ​ള്ളാ​ച്ചി-​പ​ഴ​നി ദേ​ശീ​യ​പാ​ത​യി​ലെ ന​ല്ല​മ്പ​ള്ളി ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ.

കോ​യ​മ്പ​ത്തൂ​ർ: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച പൊ​ള്ളാ​ച്ചി-​പ​ഴ​നി ദേ​ശീ​യ​പാ​ത​യി​ലെ ന​ല്ല​മ്പ​ള്ളി ജം​ഗ്ഷ​നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ന​ക​രാ​ജ്, ഭാ​ര്യ ന​ർ​മ​ദ, മ​ക്ക​ളാ​യ ആ​ര​തി, പു​രാ​നി എ​ന്നി​വ​രും കാ​റി​ന്‍റെ ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​ർ മ​ടു​ക്ക​ര​യ്ക്ക് സ​മീ​പ​മു​ള്ള ഗു​രു​ബാ​മ്പാ​ള​യം സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Acident Coimbatore Pollachi Palani Lorry Car

Recent News

Corehub Up