പൊൻകുന്നം: കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയുടെ ഭാഗമായി ഒരുക്കുന്ന 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ മൂന്നു ദിവസത്തെ സ്നേഹസംഗമം സഖറിയാസ് കൺവൻഷൻ പൊൻകുന്നം ഫൊറോന തിരുക്കുടുംബ പള്ളിയിൽ ഇന്ന് ആരംഭിക്കും.
രാവിലെ 9.30ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വചനസന്ദേശം, സൗഖ്യ ആരാധന, ഗാനശുശ്രൂഷ, സൗഹൃദവേദികൾ, ഷെയറിംഗ് സെഷനുകൾ, സ്നേഹവിരുന്ന് എന്നിവ ഉൾപ്പെടുന്ന കൺവൻഷന്റെ ശുശ്രൂഷകൾക്ക് രൂപത ഫാമിലി അപ്പൊസ്തലേറ്റും ക്രിസ്റ്റീൻ സഖറിയാസ് മിഷൻ ടീമും നേതൃത്വം നൽകും. 16, 17 തീയതികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരെയാണ് കൺവൻഷൻ.
ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി അഞ്ഞൂറിലധികം വ്യക്തികൾ സംഗമത്തിൽ പങ്കെടുക്കും. രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, ഫൊറോന വികാരി ഫാ. ഡോ. തോമസ് പൂവത്താനിക്കുന്നേൽ, ഫൊറോന ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, പിതൃവേദിയുടെയും മാതൃവേദിയുടെയും ഫൊറോന എകസിക്യൂട്ടീവ് അംഗങ്ങൾ, പൊൻകുന്നം ഇടവക നേതൃസമിതി അംഗങ്ങൾ തുടങ്ങിയവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.