Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poonthura

പൂ​ന്തു​റ​യി​ൽ കാ​ർ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ കാ​ർ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. മു​ട്ട​ത്ത​റ ബി​ലാ​ൽ ന​ഗ​ർ സ്വ​ദേ​ശി അ​ഷ​റ​ഫ് (56), ബീ​മാ​പ​ള്ളി അ​സാ​ദ് ന​ഗ​ർ സ്വ​ദേ​ശി ബ​ദ​റു​ദീ​ൻ (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പൂ​ന്തു​റ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബി​ലാ​ൽ ന​ഗ​ർ വ​ഴി കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന പു​ത്ത​ൻ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ യാ​ത്ര പ്ര​തി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി. റോ​ഡി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.

പ്ര​തി​ക​ൾ ഇ​രു​വ​രും ചേ​ർ‌​ന്ന് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ​യും പി​ൻ​വ​ശ​ത്തെ​യും ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. തു​ട​ർ​ന്ന് യു​വാ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ക​ത്തി വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Latest News

Corehub Up