Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Posco

ശ​ത്രു​സം​ഹാ​ര​ത്തി​ന്‍റെ പോ​ക്സോ ക​ഥ​ക​ൾ

‘അ​പൂ​ർ​വ’ ഒ​രു വ്യാ​ജ പോ​ക്സോ കേ​സി​ലെ പ​തി​മൂ​ന്നു​കാ​രി​യു​ടെ വ്യാ​ജ​പ്പേ​രാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ളു​ടെ സ​ഹോ​ദ​രി ടീ​ച്ച​റോ​ട് പ​റ​ഞ്ഞു, അ​പൂ​ർ​വ​യെ സ​ഹ​പാ​ഠി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​ർ പീ​ഡി​പ്പി​ച്ചെ​ന്ന്. ടീ​ച്ച​ർ സ്വാ​ഭാ​വി​ക​മാ​യി ചൈ​ൽ​ഡ് ഹെ​ൽ​പ്‌​ലൈ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

പി​ന്നെ കേ​സാ​യി, പ്ര​തി​ക​ളെ പി​ടി​ക്ക​ലാ​യി, ചോ​ദ്യം ചെ​യ്യ​ലാ​യി, വാ​ർ​ത്ത​യാ​യി... ഒ​ടു​വി​ൽ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​ണ​യം നി​ര​സി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ​ത്രേ. കേ​സ് അ​വ​സാ​നി​പ്പി​ച്ചേ​ക്കാ​മെ​ന്നു വ​ച്ച​പ്പോ​ൾ, പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി വി​ശ്വ​സി​ച്ചു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​ന്നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ് രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം, മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ച്ഛ​നെ കോ​ട​തി വെ​റു​തേ വി​ട്ട സം​ഭ​വ​വു​മു​ണ്ടാ​യി.

മ​ക​ളെ​ക്കൊ​ണ്ട് ഇ​തു ചെ​യ്യി​ച്ച​ത് അ​മ്മ​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്. വ്യാ​ജ പോ​ക്സോ കേ​സു​ക​ൾ കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ പെ​രു​കു​ക​യാ​ണ്. നി​ര​പ​രാ​ധി​ക​ളു​ടെ ക​ണ്ണീ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ഴ്ത്തു​ന്ന നി​യ​മ​മാ​യി പോ​ക്സോ മാ​റാ​തി​രി​ക്കാ​ൻ പോ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

കേ​ര​ള​ത്തി​ലെ നി​ര​വ​ധി വ്യാ​ജ പോ​ക്സോ കേ​സു​ക​ളി​ൽ ഏ​റ്റ​വും പു​തി​യ​തു മാ​ത്ര​മാ​ണ് അ​പൂ​ർ​വ​യു​ടേ​ത്. ഈ ​പീ​ഡ​ന ക​ഥ ഏ​താ​നും ദി​വ​സം ചൂ​ടു വാ​ർ​ത്ത​യാ​യി​രു​ന്നു. സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലും സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ലും വ​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു മൊ​ഴി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ത​ന്നെ ബൂ​ട്ടി​ട്ടു ച​വി​ട്ടു​ക‍​യും മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ച്ചു​യ​ർ​ത്തു​ക​യും കാ​ൽ​വെ​ള്ള​യി​ൽ ചൂ​ര​ലി​ന​ടി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് വി​ട്ട​യ​യ്ക്ക​പ്പെ​ട്ട യു​വാ​ക്ക​ളി​ലൊ​രാ​ൾ ആ​രോ​പി​ച്ച​ത്.

പെ​ൺ​കു​ട്ടി പ​റ​ഞ്ഞ പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്. പ​ക്ഷേ, അ​തു​വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ പോ​ലീ​സ് കു​റ്റാ​രോ​പി​ത​രെ കൈ​കാ​ര്യം ചെ​യ്തു എ​ന്നു വേ​ണം ക​രു​താ​ൻ. പോ​ക്സോ കേ​സു​ക​ളി​ൽ ന​ട​പ​ടി വൈ​കി​യാ​ൽ ത​ങ്ങ​ളും പ്ര​തി​സ്ഥാ​ന​ത്താ​യേ​ക്കാ​മെ​ന്ന സ​മ്മ​ർ​ദം പോ​ലീ​സി​നു​മു​ണ്ട്. പ​ക്ഷേ, നി​ര​പ​രാ​ധി​ക​ളെ ച​വി​ട്ടി​മെ​തി​ക്കാ​ൻ അ​തു ന്യാ​യ​മ​ല്ല.

പെ​ൺ​കു​ട്ടി​യെ കൗ​ൺ​സ​ലിം​ഗി​നു വി​ധേ​യ​യാ​ക്കി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ് ഒ​രു​ങ്ങു​ന്നു​ണ്ട്; ന​ല്ല​ത്. പോ​ക്സോ കേ​സി​ലെ ഇ​ര​ക​ൾ കു​ട്ടി​ക​ളാ​ണ്. അ​വ​രു​ടെ വാ​ക്കു​ക​ൾ​ക്കൊ​പ്പം വൈ​ദ്യ​പ​രി​ശോ​ധ​നാ​ഫ​ല​വും ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ക​യും വ​ക​തി​രി​വു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​ണ​രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ക​യും വേ​ണം.

പോ​ക്സോ കേ​സ് (ലൈം​ഗി​കാ​തി​ക്ര​മ ബാ​ല​സം​ര​ക്ഷ​ണ നി​യ​മം 2012) ആ​യി​ര​ക്ക​ണ​ക്കി​നു കു​ഞ്ഞു​ങ്ങ​ളു​ടെ ബാ​ല്യ-​കൗ​മാ​ര​ങ്ങ​ളു​ടെ കാ​വ​ൽ​ക്കോ​ട്ട​യാ​ണ്. 2019ലെ ​ഭേ​ദ​ഗ​തി​പ്ര​കാ​രം, 16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ കേ​സി​ൽ വ​ധ​ശി​ക്ഷ വ​രെ ല​ഭി​ച്ചേ​ക്കും. പ​ക്ഷേ, ഈ ​നി​യ​മ​ത്തി​ന്‍റെ പ​ഴു​തു​ക​ളി​ൽ പ​റ്റി​പ്പി​ടി​ച്ചു വ​ള​രാ​ൻ ശ്ര​മി​ക്കു​ന്ന അ​ന്ത​ക​വി​ത്തു​ക​ളു​മു​ണ്ട്. കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ക​ള്ള​ക്കേ​സ് കൊ​ടു​പ്പി​ക്കു​ന്ന കു​റ്റ​വാ​ളി​ക​ളു​ടെ എ​ണ്ണം കോ​ട​തി​ക​ളെ​യും അ​ന്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ചി​ല കേ​സു​ക​ളി​ൽ അ​പ​ക്വ​മ​തി​ക​ളാ​യ കു​ട്ടി​ക​ൾ​ത​ന്നെ ശ​ത്രു​സം​ഹാ​ര​ത്തി​ന് ഇ​റ​ങ്ങു​ന്നു. അ​പൂ​ർ​വ​യു​ടേ​ത് അ​ത്ത​ര​മൊ​രു കേ​സാ​യി​രു​ന്നു. 2024 ഒ​ക്‌​ടോ​ബ​റി​ലാ​ണ്, ര​ണ്ട​ര വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന പി​താ​വി​നെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്സോ കോ​ട​തി വെ​റു​തേ വി​ട്ട​ത്. 2025 മാ​ർ​ച്ചി​ൽ ഒ​ന്ന​ര​വ​യ​സു​ള്ള മ​ക​ളെ അ​മ്മ പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി കൊ​ടു​ത്ത​ത് അ​ച്ഛ​നാ​ണ്.

മു​ല​കു​ടി മാ​റാ​ത്ത കു​ഞ്ഞി​നെ അ​മ്മ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ ആ​ശ്ച​ര്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി അ​മ്മ​യ്ക്കു ജാ​മ്യം കൊ​ടു​ത്ത​ത്. 2022 ഓ​ഗ​സ്റ്റി​ലാ​ണ് സ്കൂ​ളി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ 75കാ​ര​ൻ ത​ന്നെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നു വി​ദ്യാ​ർ​ഥി​നി പ​രാ​തി കൊ​ടു​ത്ത​ത്. ഒ​ന്പ​തു മാ​സം ജ​യി​ലി​ൽ കി​ട​ന്നു. പ​ക്ഷേ, വി​സ്താ​ര​ത്തി​നി​ടെ കു​ട്ടി ക​ര​ഞ്ഞു​കൊ​ണ്ട് സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞു.

കാ​മു​ക​നെ ര​ക്ഷി​ക്കാ​നാ​ണ് തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യ​ത്. 2025 മാ​ർ​ച്ചി​ലാ​ണ് പാ​രാ​മെ​ഡി​ക്ക​ൽ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന ഒ​രാ​ൾ ട്രെ​യി​നി​ലും സ്ഥാ​പ​ന​ത്തി​ലും വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന് വി​ദ്യാ​ർ​ഥി​നി ആ​രോ​പി​ച്ച​ത്. വി​വാ​ഹി​ത​നാ​യ കാ​മു​ക​ൻ കു​ടു​ക്കി​യ​താ​ണ്. പീ​ഡ​ന​ക്കേ​സി​ൽ പെ​ട്ട​തോ​ടെ അ​യാ​ളു​ടെ തൊ​ഴി​ലും സ​മൂ​ഹ​ജീ​വി​ത​വു​മെ​ല്ലാം താ​റു​മാ​റാ​യി. എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ധ്യാ​ന​ത്തി​നി​ടെ പെ​ൺ​കു​ട്ടി ഭ​ർ​ത്താ​വു​മൊ​ത്തു വ​ന്നു അ​യാ​ളോ​ടും ഭാ​ര്യ​യോ​ടും മാ​പ്പു പ​റ​ഞ്ഞു.

ഭ​ർ​ത്താ​വു​മാ​യു​ള്ള ത​ർ​ക്കം ജ​യി​ക്കാ​ൻ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​തു വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളി​ലെ ഏ​റ്റ​വും നി​കൃ​ഷ്‌​ട​വ​ശ​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത് ഇ​ക്ക​ഴി​ഞ്ഞ മേ​യി​ലാ​ണ്. പോ​ക്സോ നി​യ​മ​ത്തി​ന്‍റെ നി​കൃ​ഷ്‌​ട​മാ​യ ദു​രു​പ​യോ​ഗം പ​ക​ർ​ച്ച​വ്യാ​ധി​യാ​ക​രു​ത്.

ല​ളി​ത​മാ​ണ് കാ​ര്യ​ങ്ങ​ൾ; ക​ള്ള​ക്കേ​സു​ക​ൾ പോ​ക്സോ കേ​സു​ക​ളി​ലും ഉ​ണ്ടാ​കു​മെ​ന്നും പോ​ക്സോ​യു​ടെ ഇ​ര​പ​ക്ഷ ക​ഠി​ന​വ​കു​പ്പു​ക​ൾ കു​റ്റാ​രോ​പി​ത​രെ അ​ങ്ങേ​യ​റ്റം നി​സ​ഹാ​യ​രാ​ക്കു​ന്ന​തി​നാ​ൽ ആ​ഘാ​ത​മേ​റെ​യു​ണ്ടാ​കു​മെ​ന്നും നി​കൃ​ഷ്‌​ട​ർ നി​യ​മം ദു​രു​പ​യോ​ഗി​ക്കു​മെ​ന്നും കു​റ്റ​വി​മു​ക്ത​രാ​യാ​ലും ഉ​ത്ത​ര​വാ​ദി​ത്വ​ര​ഹി​ത പൊ​തു​ബോ​ധം നി​ര​പ​രാ​ധി​ക​ളെ മ​ര​ണം വ​രെ വേ​ട്ട​യാ​ടു​മെ​ന്നു​മു​ള്ള മു​ൻ​വി​ധി പോ​ലീ​സി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​ക​ണം.

ഈ ​ക​രു​ത​ലി​ന്‍റെ ഗു​ണ​ഫ​ലം യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ൾ​ക്കും ല​ഭി​ച്ചേ​ക്കാം. പ​ക്ഷേ, ആ​യി​രം കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടാ​ലും ഒ​രു നി​ര​പ​രാ​ധി​യും ശി​ക്ഷി​ക്ക​പ്പെ​ട​രു​ത​ല്ലോ.

Latest News

Corehub Up