ആലുവ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടർ എന്ന പേരിൽ ആൾമാറാട്ടം നടത്തി വ്യാജ ലെറ്റർ അയച്ച് പണം തട്ടാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ (54) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഐസിസിഎസ്എൽ എന്ന സ്ഥാപനത്തിലേക്കാണ് ആൾമാറാട്ടം നടത്തി ഇഡിയുടെ പേരിൽ കത്തയച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.