കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കാമ്പസ് ടു ബൂത്ത് പോസ്റ്റർ പ്രകാശനവും രജിസ്ട്രേഷൻ ഉദ്ഘാടനവും പ്രിൻസിപ്പൽ വിജോയ് തോമസ് അസംബ്ലിയിൽ നടത്തി.
17 വയസ് പൂർത്തീകരിച്ച വിദ്യാലയത്തിലെ മുഴുവൻ വിദ്യാര്‍ഥികള്‍ക്കും വോട്ടവകാശം ഉറപ്പു വരുത്തുവാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിന് വിദ്യാലയത്തിൽ തുടക്കം കുറിച്ചു.സ്കൂളിലെ എൻഎസ്എസ് , ഇഎൽസി ക്ലബ് എന്നിവ സംയുക്തമായി നടത്തിയ പരിപാടിയിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സീലിയതോമസ്, ഇഎൽസി ക്ലബ് കൺവീനർ സജി മാത്യു, എന്നിവർ പങ്കെടുത്തു.