ചെറുപുഴ: യൂത്ത് കോൺഗ്രസ് തട്ടുമ്മൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനെ വരവേൽക്കുന്നതിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റും ജൂണിയർ ടീമുകൾക്കുള്ള ഫുട്ബോൾ ഗോൾ പോസ്റ്റുകളുടെയും ഫുട്ബോളിന്റെയും വിതരണവും നടന്നു.
യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം പ്രസിഡന്റ് പി.പി. പ്രണവ് ഉദ്ഘാടനം ചെയ്തു. ബിബിൻ രാജ്, പ്രണവ് തട്ടുമ്മൽ, എം. ആദർശ്, എ.പി. രതീഷ്, ടി.പി. ശ്രീനിഷ്, ടി.വി. രൂപേഷ്, ടി.പി. അജയൻ, വൈഷ്ണവ് ഭാസ്കരൻ, അമൽ ശശീന്ദ്രൻ, ടി.വി. അശ്വിൻ, ശ്രീഹരി വിനോദ് എന്നിവർ പ്രസംഗിച്ചു.