Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prasanth Alexander

വീ​ട്ടി​ൽ ഞ​ങ്ങ​ളേ​ക്കാ​ൾ മു​ന്നേ പ്ര​ള​യം ക​യ​റി​ത്താ​മ​സി​ച്ചു; വി​ഷ​മം പ​ങ്കു​വ​ച്ച് ന​ട​ൻ പ്രശാന്തും ഭാ​ര്യ​യും  

വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​ന്‍റെ വി​ഷ​മം പ​ങ്കു​വ​ച്ച് ന​ട​ൻ പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​റും ഭാ​ര്യ ഷീ​ബ​യും. വെ​ള്ളം ക​യ​റി​യ പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ലെ വീ​ടി​ന്‍റെ അ​വ​സ്ഥ ഷീ​ബ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ളേ​ജി​ൽ ഇം​ഗ്ലീ​ഷ് പ്രൊ​ഫ​സ​റാ​ണ് ഷീ​ബ. ‘‘ആ​റ്റു​നോ​റ്റ് ഞ​ങ്ങ​ൾ പ​ണി​ത വീ​ടാ​ണ്. 2018ൽ ​ന​വം​ബ​റി​ൽ ഞ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​തി​നു മു​ൻ​പ് ഓ​ഗ​സ്റ്റി​ൽ പ്ര​ള​യം ക​യ​റി താ​മ​സി​ച്ചു.

ഇ​തി​പ്പോ​ൾ ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ്. ആ​ദ്യ​മൊ​ക്കെ ച​ങ്കു​പ്പൊ​ട്ടി​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ അ​തി​നെ നോ​ക്കി കാ​ണു​ന്ന കാ​ഴ്ച​പ്പാ​ടി​ലൊ​ക്കെ മാ​റ്റം വ​ന്നു," വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വീ​ടി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച് ഷീ​ബ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ന​ട​ന്‍റെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റു​ന്ന​ത്. 2018-ലാ​യി​രു​ന്നു ആ​ദ്യ​മാ​യി വെ​ള്ളം ക​യ​റി​യ​ത്. ഇ​വ​രു​ടെ വീ​ടി​ന്‍റെ ഗൃ​പ്ര​വേ​ശ​ന​ച​ട​ങ്ങ് ന​വം​ബ​റി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​ന് മു​ൻ​പേ ഓ​ഗ​സ്റ്റി​ൽ പ്ര​ള​യം വീ​ട്ടി​ൽ ക​ന​ത്ത ന​ഷ്ടം വ​രു​ത്തി.

പി​ന്നീ​ട് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മു​ണ്ട​ക്ക​യ​ത്തു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​വും പ്ര​ദേ​ശ​ത്തെ പാ​ല​ത്തി​ന് സ​മീ​പം എ​ക്ക​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​തും കാ​ര​ണം വീ​ട്ടി​ൽ വെ​ള്ളം ക​യ​റി. ഇ​പ്പോ​ൾ 2026-ലും ​പ്ര​ള​യ​ജ​ലം വീ​ട്ടി​ലെ​ത്തി. ഇ​തി​നാ​ൽ ഇ​വ​ർ തി​രു​വ​ല്ല​യി​ൽ ഒ​രു ഫ്ലാ​റ്റി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.

 

Latest News

Corehub Up