തൊടുപുഴ: പ്രവാസി ലീഗല് സെല് ജില്ലാ കുടുംബ സംഗമം നാളെ വൈകുന്നേരം അഞ്ചിനു നടക്കും. വൈഎംസിഎ ഹാളില് ചീഫ് വിപ്പ് അപു ജോണ് ജോസഫ് ഉദ്ഘാടനം ചെയ്യും. റോയി കെ. പൗലോസ് എംഎല്എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്, നഗരസഭാ ചെയര്പേഴ്സണ് സാബിറ ജലീല് തുടങ്ങിയവര് പ്രസംഗിക്കും. ഫോണ്: 9778437413.