തൃശൂർ: ഓരോ കുഞ്ഞിനെകുറിച്ചും ദൈവത്തിനു ഒരു പദ്ധതിയുണ്ടെന്നും എന്നാൽ ഗർഭസ്ഥശിശുവിനെ കൊലചെയ്തുകൊണ്ട് മനുഷ്യൻ ദൈവികപദ്ധതികൾ അട്ടിമറിക്കുന്നുവെന്നും ഫാ. ഡേവിസ് പട്ടത്ത്. ജീവസേനാനികളുടെ നേതൃത്വത്തിൽ ഗർഭഛിദ്രത്തിനെതിരേ കോർപറേഷൻ ഓഫീസിനുമുന്നിൽ നടന്ന പ്രാർഥനായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ. തോമസ് കാക്കശേരി. ഇ.സി. ജോർജ്, റാണി ജോസഫ്, ബ്രദർ മാത്യൂസ്, സണ്ണി കാട്ടൂക്കാരൻ, ഡോ. ജെയിംസ് ചെറ്റിമറ്റം എന്നിവർ പ്രസംഗിച്ചു.