Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preliminary

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; വി. ​അ​ബ്ദു​റ​ഹ്മാ​നെ​തി​രെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടി സ​ർ​ക്കാ​ർ. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി തേ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. മു​ൻ മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​പ്പോ​യ്ന്റ്മെ​ന്റ് അ​തോ​റി​റ്റി ഗ​വ​ർ​ണ​ർ ആ​യ​തി​നാ​ലാ​ണ് അ​നു​മ​തി തേ​ടു​ന്ന​ത്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ർ​നീ​ക്കം. അ​നു​മ​തി ല​ഭി​ച്ചാ​ൽ അ​ബ്ദു​റ​ഹ്മാ​നെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.

അ​ർ​ജ​ന്റീ​ന ടീ​മി​നെ​യും സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി​യെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളാ​ണ് അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി. ​അ​ബ്ദു​റ​ഹ്മാ​നി​ൽ​നി​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

പ​ദ്ധ​തി​യു​ടെ ആ​സൂ​ത്ര​ണം, സ്പോ​ൺ​സ​റെ ക​ണ്ടെ​ത്തി​യ​തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​യെ​ന്ന നി​ല​യി​ലാ​ണ് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നു​ള്ള നീ​ക്കം.

കേ​സി​ലെ മ​റ്റ് ആ​രോ​പ​ണ​വി​ധേ​യ​രാ​യ മു​ൻ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് യു ​ഷ​റ​ഫ​ലി, മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന സ​ത്യ​പാ​ല​ൻ എ​ന്നി​വ​രെ പ്രോ​സി​ക്യു​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി മ​തി​യാ​കും.

Latest News

Corehub Up