Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priests

മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും മി​ണ്ടാ​പ്രാ​ണി​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന​ത് ന​ട​പ്പി​ല്ലെ​ന്ന് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

കു​റ​വി​ല​ങ്ങാ​ട്: എ​ല്ലാ സ​മ​യ​വും എ​ല്ലാ മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും ന്യൂ​ട്ര​ൽ ആ​യി​രി​ക്ക​ണ​മെ​ന്നു പ​റ​യാ​ൻ സാ​ധി​ക്കു​മോ​യെ​ന്നും മി​ണ്ടാ​പ്രാ​ണി​ക​ൾ ആ​യി​രി​ക്ക​ണം എ​ന്നാ​ണ് ഇ​ങ്ങ​നെ പ​റ​യു​ന്ന​തി​ന്‍റെ അ​ർ​ഥ​മെ​ന്നും പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. അ​ത് ഈ ​റി​പ്പ​ബ്ലി​ക് ഡെ​മോ​ക്ര​സി​യി​ൽ ന​ട​ക്കു​മെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ജ​യ​ഗി​രി ക്രി​സ്തു​രാ​ജ ഇ​ട​വ​ക​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്. പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ മ​ത​നേ​താ​ക്ക​ന്മാ​രെ​ക്കു​റി​ച്ച് മാ​ന്യ​ത​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ന​മ്മ​ൾ ഈ ​നാ​ളു​ക​ളി​ലെ​ല്ലാം കേ​ൾ​ക്കു​ന്നു​ണ്ട്.

താ​ൻ ആ​രെ​ക്കു​റി​ച്ചും പ്ര​ത്യേ​ക​മാ​യി എ​ടു​ത്തു പ​റ​യു​ക​യ​ല്ല, ആ​രാ​ണെ​ങ്കി​ലും മ​ത​നേ​താ​ക്ക​ന്മാ​ർ​ക്കു​നേ​രേ മാ​ന്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും ശ​രി​യാ​ണെ​ന്ന് ത​നി​ക്കു തോ​ന്നു​ന്നി​ല്ല. അ​ഭി​പ്രാ​യം പ​റ​യു​മ്പോ​ൾ വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ത്തെ മാ​നി​ക്ക​ണം. അ​ത് മാ​നി​ക്കാ​തെ സം​സാ​രി​ക്കു​ന്ന​ത് വ​ലി​യ തെ​റ്റാ​ണ്. ഭീ​ഷ​ണി​യു​ടെ സ്വ​രം വി​ല​പ്പോ​കി​ല്ല. അ​ത് തി​രി​ച്ച​റി​യ​ണം. അ​ങ്ങ​നെ ആ​രും പേ​ടി​പ്പി​ക്കേ​ണ്ട​തി​ല്ല.

രാ​ഷ്‌ട്രീയ നേ​തൃ​ത്വം സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​ത് എ​ന്നും സ​ഭ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ത്ര​യോ രാ​ഷ്‌ട്രീയ നേ​താ​ക്ക​ന്മാ​രാ​ണ് ന​മ്മു​ടെ രൂ​പ​ത​യി​ൽ​നി​ന്നു വ​ള​ർ​ന്നു​വ​ന്ന​ത്. അ​തെ​ല്ലാം ന​മു​ക്ക് സ​ന്തോ​ഷ​മാ​ണ്, തൃ​പ്തി​യാ​ണ്. അ​വ​ർ​വ​ഴി ന​മു​ക്ക് നി​ര​വ​ധി അ​നു​ഗ്ര​ഹ​ങ്ങ​ൾ കി​ട്ടി​യി​ട്ടു​ണ്ട്. സ​ഗൗ​ര​വം ആ​ശ​യ​ങ്ങ​ൾ നി​ര​ത്തി, സ​ഭ​യി​ലൂ​ടെ​യാ​ണ് അ​വ​ർ വ​ള​ർ​ന്ന​തെ​ന്ന ബോ​ധ്യ​ത്തോ​ടെ അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ വ​ഴി ഈ ​രാ​ജ്യ​ത്തെ വ​ള​ർ​ത്താ​നാ​യാ​ണ് അ​വ​ർ ശ്ര​മി​ക്കേ​ണ്ട​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ങ്ങ​ളു​ടെ വ്യ​ക്തി​ത്വം സ്ഥാ​പി​ച്ചെ​ടു​ത്ത, പൊ​ളി​റ്റി​ക്ക​ൽ ലെ​ഗ​സി സ്വ​ന്ത​മാ​ക്കി​യ ആ​ളു​ക​ളൊ​ക്കെ അ​വ​രു​ടെ ആ ​ഒ​രു ഐ​ഡ​ന്‍റി​റ്റി​ക്ക് ചേ​രാ​ത്ത​വി​ധ​ത്തി​ൽ നി​ൽ​ക്കു​ന്ന​തും പ​റ​യു​ന്ന​തും സ​മീ​പി​ക്കു​ന്ന​തും തെ​റ്റാ​ണെ​ന്നു​ത​ന്നെ​യാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം.എ​പ്പോ​ഴും ന​മ്മ​ൾ ന്യൂ​ട്ര​ൽ ആ​യി​രു​ന്നാ​ൽ ന​മ്മു​ടെ ഐ​ഡ​ന്‍റി​റ്റി​യെ​ല്ലാം ന​ഷ്ട​പ്പെ​ടും. ന​മു​ക്കൊ​ന്നും പ​റ​യാ​ൻ പ​റ്റു​ക​യി​ല്ല, ഒ​ന്നും ന​മു​ക്ക് ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ പ​റ്റു​ക​യി​ല്ല. അ​തൊ​ന്നും ന​ട​പ്പാ​കു​ന്ന കാ​ര്യ​മ​ല്ല. അ​ത് ന​ട​പ്പി​ലാ​ക്കാ​ൻ ആ​രും ചി​ന്തി​ക്കു​ക​യും ചെ​യ്യ​രു​ത്. ന​മ്മു​ടെ രാ​ജ്യ​വും ന​മു​ക്കു​ള്ള ത​നി​മ​യും ന​മ്മു​ടെ ഐ​ഡ​ന്‍റി​റ്റി എ​ന്താ​ണെ​ന്ന് പ​റ​യാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്.

മാ​ന്യ​മാ​യ ഭാ​ഷ​യി​ൽ അ​ത് ആ​ർ​ക്കും പ​റ​യാ​വു​ന്ന​താ​ണ്.ആ​രോ എ​വി​ടെ​യോ ര​ഹ​സ്യ​മാ​യി​ട്ട് വോ​ട്ടി​ന്‍റെ കാ​ര്യം പ​റ​ഞ്ഞു എ​ന്നൊ​ക്കെ​യാ​ണ​ല്ലോ പ​റ​യു​ന്ന​ത്. ത​നി​ക്ക​റി​ഞ്ഞു​കൂ​ടാ. ര​ഹ​സ്യ​മാ​യി​ട്ട് എ​ന്തി​നാ​ണ് എ​ന്നാ​ണ് ത​ന്‍റെ ചി​ന്ത. പ​ര​സ്യ​മാ​യി വോ​ട്ട് ചോ​ദി​ക്കാ​ൻ ന​മു​ക്ക് അ​വ​കാ​ശ​മി​ല്ലേ? പ​ര​സ്യ​മാ​യി ന​മ്മു​ടെ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തി​ന് എ​ന്തി​നാ​ണ് പേ​ടി​ക്കു​ന്ന​ത്? ആ​രെ​യാ​ണ് പേ​ടി​ക്കു​ന്ന​ത്? ന​മ്മു​ടെ സ​ത്യം എ​ന്താ​ണെ​ന്ന് കാ​ണാ​നും ആ ​സ​ത്യ​ത്തെ സ​ധൈ​ര്യം ജ​ന​ങ്ങ​ളു​ടെ മു​മ്പി​ൽ അ​വ​ത​രി​പ്പി​ക്കാ​നും ക​ഴി​യ​ണം. ന​മു​ക്ക് ഈ ​രാ​ജ്യ​ത്ത് ജീ​വി​ക്ക​ണം, വ​ള​ര​ണം. ഈ ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​യാ​ണ് ന​മ്മ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രാ​ഷ്‌ട്രനി​ർ​മി​തി​ക്കു​വേ​ണ്ടി​യാ​ണ് സ്ഥാ​പ​ന​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളു​മെ​ല്ലാം സ​ഭ തു​ട​ങ്ങി​യി​ട്ടു​ള്ള​തും ഇ​പ്പോ​ഴും അ​ങ്ങ​ന​ത്തെ കാ​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തും.അ​തു​കൊ​ണ്ട് വ​ള​രെ ബ​ല​ഹീ​ന​മാ​യ വാ​ക്കു​ക​ളി​ലൂ​ടെ​യു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ ആ​ർ​ക്കും എ​വി​ടെ​യും ഏ​തു സ്ഥ​ല​ത്തും പൊ​തു ഇ​ട​ങ്ങ​ളി​ലും അ​ല്ലെ​ങ്കി​ൽ മെ​ത്രാ​ന്മാ​രു​ടെ താ​മ​സ​മു​റി​ക​ളു​ടെ മു​മ്പി​ലു​മെ​ല്ലാം വ​ന്നു​നി​ന്ന് പ​റ​യാം എ​ന്ന രീ​തി​യി​ൽ പോ​കു​മ്പോ​ൾ ന​മ്മ​ൾ മി​ണ്ടാ​തി​രി​ക്ക​രു​ത്.

ന​മ്മ​ൾ സ​ത്യം മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ. ഒ​ര​നീ​തി​യും ന​മ്മ​ൾ ആ​രോ​ടും ചെ​യ്യു​ന്നി​ല്ല. സ​ത്യ​ത്തെ മു​ക്കി​ക്ക​ള​യു​ന്നു, അ​ല്ലെ​ങ്കി​ൽ അ​തി​നെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലാ​തെ വ​രു​ന്നു എ​ന്ന് കാ​ണു​മ്പോ​ൾ ന​മു​ക്ക് അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​ക​ണം.ന​മു​ക്കു നി​ല​പാ​ടു​ക​ൾ വേ​ണം. അ​ത് സ​ത്യ​മാ​യി​രി​ക്ക​ണം.

ആ​രെ​യും ആ​ക്ഷേ​പി​ക്കാ​ൻ വേ​ണ്ടി​യ​ല്ല, ഒ​രു ക​ള്ള​ത്ത​ര​വും കാ​ണി​ക്കാ​ൻ വേ​ണ്ടി​യ​ല്ല, ഒ​രു രൂ​പ​പോ​ലും ലാ​ഭം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യ​ല്ല. വെ​റു​തെ ആ​ക്ഷേ​പ​ങ്ങ​ൾ വി​ളി​ച്ചു​കൂ​വു​ക​യാ​ണ്. അ​തു​കൊ​ണ്ട് ന​മു​ക്ക് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന ത​ന്നി​രി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​യി​ട്ട് ക​രു​ത​ണ​മെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

Latest News

Corehub Up