Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prison For Molesting

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ക്രി​ക്ക​റ്റ് കോ​ച്ചി​ന് 35 വ​ർ​ഷം ക​ഠി​നത​ട​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ച്ചിം​​​ഗി​​​നെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ ക്രി​​​ക്ക​​​റ്റ് കോ​​​ച്ചാ​​​യ വ​​​ള്ള​​​ക്ക​​​ട​​​വ് ശ്രീ​​​വ​​​രാ​​​ഹം സ്വ​​​ദേ​​​ശി എം.​​​ മ​​​നു (40)​​​വി​​​നെ ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സി​​​ൽ 35 വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വി​​​നും 66,000 രൂ​​​പ പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​നും കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചു. പി​​​ഴയൊടു​​​ക്കാ​​​ത്ത പ​​​ക്ഷം ആ​​​റു വ​​​ർ​​​ഷ​​​വും ഒ​​​ൻ​​​പ​​​തു​​​മാ​​​സ​​​വും അ​​​ധി​​​ക​​​ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണ​​​മെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​വേ​​​ഗ പ്ര​​​ത്യേ​​​ക കോ​​​ട​​​തി വി​​​ധി​​​ച്ചു.

മൂ​​​ന്നാ​​​മ​​​ത്തെ കേ​​​സി​​​ലും പ്ര​​​തി കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് കോ​​​ട​​​തി ക​​​ണ്ടെത്തി.
ആ​​​ദ്യകേ​​​സി​​​ലെ ശി​​​ക്ഷാ കാ​​​ലാ​​​വ​​​ധി​​​ക്കു ശേ​​​ഷ​​​മേ ഈ ​​​കേ​​​സി​​​ലെ ശി​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി ച​​​ട്ടം സെ​​​ക‌്ഷ​​​ൻ 427 പ്ര​​​കാ​​​രം പ്ര​​​തി​​​യു​​​ടെ ഓ​​​രോ കേ​​​സിലെയും ശി​​​ക്ഷ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​നു ശേ​​​ഷം ഈ ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് പ്രോ​​​സിക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചു. അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി പ്ര​​​ത്യേ​​​കം ശി​​​ക്ഷ കാ​​​ലാ​​​വ​​​ധി വി​​​ധി​​​ച്ച​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ പ്ര​​​മു​​​ഖ ക്രി​​​ക്ക​​​റ്റ് കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ 2018​​​ലാ​​​ണ് കു​​​ട്ടി കോ​​​ച്ചിം​​​ഗി​​​നെത്തി​​​യ​​​ത്. ആ​​​ദ്യ കു​​​റ​​​ച്ചു നാ​​​ളു​​​ക​​​ൾ​​​ക്കു ശേ​​​ഷം കു​​​ട്ടി​​​യെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​വി​​​ടു​​​ത്തെ ജി​​​മ്മി​​​ലേ​​​ക്കും ബാ​​​ത്ത്റൂ​​​മി​​​ലേ​​​ക്കും കൊ​​​ണ്ടുപോ​​​യാ​​​ണ് പീ​​​ഡി​​​പ്പി​​​ച്ച​​​ത്.

കൂ​​​ടാ​​​തെ കു​​​ട്ടി​​​യു​​​ടെ ന​​​ഗ്ന ഫോ​​​ട്ടോ​​​യും വീ​​​ഡി​​​യോ​​​യും എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ട് ഇ​​​ഷ്ട​​​ത്തി​​​ന് വ​​​ഴ​​​ങ്ങാ​​​തി​​​രു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക്കു പ്ര​​​തി ശ​​​രി​​​യാ​​​യ കോ​​​ച്ചിം​​​ഗ് കൊ​​​ടു​​​ക്കാ​​​തെ​​​യാ​​​യി. ഇ​​​തി​​​നാ​​​ൽ 2019ൽ ​​​കു​​​ട്ടി കോ​​​ച്ചിം​​​ഗി​​​നാ​​​യി മ​​​റ്റൊ​​​രു സ്ഥ​​​ല​​​ത്തേ​​​ക്ക് പോ​​​യി. പീ​​​ഡ​​​നം പു​​​റ​​​ത്തു പ​​​റ​​​ഞ്ഞാ​​​ൽ ക്രി​​​ക്ക​​​റ്റ് ഭാ​​​വി ത​​​ക​​​ർ​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​​ൽ ഭ​​​യ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

2024ൽ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്ക​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ഇ​​​ര​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം പ്ര​​​തി​​​യെ ക​​​ണ്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ഭ​​​യ​​​ന്ന് ബ​​​ഹ​​​ളം വ​​​ച്ച​​​പ്പോ​​​ഴാ​​​ണ് പീ​​​ഡ​​​നവി​​​വ​​​രം പു​​​റ​​​ത്ത​​​റി​​​യു​​​ന്ന​​​ത്. ഈ ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​റ്റു കു​​​ട്ടി​​​ക​​​ളും കേ​​​സ് ന​​​ൽ​​​കി​​​യ​​​ത്.

Latest News

Corehub Up