Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Bus And Scooter

Pathanamthitta

സ്വ​കാ​ര്യ​ബ​സ്‌ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച്‌ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്‌

പ​ത്ത​നം​തി​ട്ട: താ​ഴെ​വെ​ട്ടി​പ്ര​ത്തി​ന്‌ സ​മീ​പം സ്വ​കാ​ര്യ ബ​സ്‌ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച്‌ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‌ ഗു​രു​ത​ര​പ​രി​ക്ക്‌. വ​ല്യ​യ​ന്തി വ​ല്യ​ക്ക​ര മോ​ഹ​ന​ന്റെ മ​ക​ൻ ഫെ​ബി​നാ​ണ്‌ (20) പ​രി​ക്കേ​റ്റ​ത്‌.

കെ​എ​സ്ആ​ർ​ടി​സി - താ​ഴെ​വെ​ട്ടി​പ്രം റോ​ഡി​ൽ റേ​ഷ​ൻ​ക​ട പ​ടി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന്‌ സീ​ത​ത്തോ​ടി​നു പോ​യ സ്വ​കാ​ര്യ ബ​സു​മാ​യാ​ണ് സ്‌​കൂ​ട്ട​ർ ഇ​ടി​ച്ച​ത്‌. തെ​റി​ച്ചു​വീ​ണ ഫെ​ബി​ൻ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു. ഫെ​ബി​ന്‌ ഗു​രു​ത​ര പ​രി​ക്കു​ണ്ട്‌. നാ​ട്ടു​കാ​രാ​ണ്‌ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്‌.

വി​ദ​ഗ്‌​ധ ചി​കി​ത്സ​യ്‌​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലേ​ക്ക്‌ മാ​റ്റി. ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട സ്‌​കൂ​ട്ട​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ്‌ പു​റ​ത്തെ​ടു​ത്ത​ത്‌.
വാ​ഹ​ന​ത്തി​ൽ​നി​ന്ന്‌ ഓ​യി​ൽ റോ​ഡി​ലേ​ക്‌ പ​ര​ന്ന​ത്‌ അ​ഗ്നി​ര​ക്ഷാ​സേ​ന ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്‌ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Latest News

Corehub Up