പത്തനംതിട്ട: താഴെവെട്ടിപ്രത്തിന് സമീപം സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരപരിക്ക്. വല്യയന്തി വല്യക്കര മോഹനന്റെ മകൻ ഫെബിനാണ് (20) പരിക്കേറ്റത്.
കെഎസ്ആർടിസി - താഴെവെട്ടിപ്രം റോഡിൽ റേഷൻകട പടിയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പത്തനംതിട്ടയിൽനിന്ന് സീതത്തോടിനു പോയ സ്വകാര്യ ബസുമായാണ് സ്കൂട്ടർ ഇടിച്ചത്. തെറിച്ചുവീണ ഫെബിൻ ബസിനടിയിൽപ്പെട്ടു. ഫെബിന് ഗുരുതര പരിക്കുണ്ട്. നാട്ടുകാരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിനടിയിൽപ്പെട്ട സ്കൂട്ടർ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്.
വാഹനത്തിൽനിന്ന് ഓയിൽ റോഡിലേക് പരന്നത് അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : nattu vishesham Young man seriously private bus and scooter