Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pro

America

സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ ഫോ​മാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റാ​യി ​തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ഡി​ട്രോ​യി​റ്റ്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് (FOMAA)യു​ടെ 2026–2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റാ​യി (PRO) ഡി​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഫോ​മ​യു​ടെ പു​തി​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ ആ​ശ​യ​വി​നി​മ​യ​വും പൊ​തു​ജ​ന ബ​ന്ധ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ചു​മ​ത​ല​യാ​ണ് പിആർഒയു​ടേ​ത്.

ക​ലാ, സാം​സ്കാ​രി​ക, സാ​ഹി​ത്യ, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സ​ജീ​വ​മാ​യ സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ലി​ന് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ലും വി​പു​ല​മാ​യ അ​നു​ഭ​വ​മു​ണ്ട്. ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (DMA) പ്ര​സി​ഡ​ന്‍റാ​യും ഇ​പ്പോ​ൾ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം DMAയു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘ധ്വ​നി’​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​ണ്.

ഫോ​മാ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലും സൈ​ജ​ൻ വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ഫോ​മ​യു​ടെ സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘അ​ക്ഷ​ര​കേ​ര​ളം’ ആ​രം​ഭി​ക്കു​ക​യും അ​തി​ന്‍റെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. നാ​ട​ക രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള സൈ​ജ​ൻ നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ ര​ചി​ക്കു​ക​യും സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഫോ​മ​യു​ടെ അ​ന്താ​രാ​ഷ്ട്ര നാ​ട​ക മ​ത്സ​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട​ക​ങ്ങ​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​ണ്.

സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ലി​ന്‍റെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും നേ​തൃ​ത്വ​പാ​ട​വ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ ചു​മ​ത​ല​യി​ലേ​ക്ക് പ​രി​ഗ​ണി​ച്ച​തെ​ന്ന് ഫോ​മാ പ്ര​സി​ഡ​ൻ്റ് ബി​ജു തോ​ണി​ക്ക​ട​വി​ൽ, സെ​ക്ര​ട്ട​റി പോ​ൾ പി ​ജോ​സ്, വൈ​സ് പ്ര​സി​ഡ​ൻ്റ് സാ​മു​വ​ൽ മ​ത്താ​യി, ജോ​യ​ൻ്റ് സെ​ക്ര​ട്ട​റി ഡോ. ​മ​ൻ​ജു പി​ള്ള, ജോ​യ​ൻ്റ് ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും ആ​ശം​സ​ക​ളും പു​തി​യ ഫോ​മാ നേ​തൃ​ത്വ​ത്തി​ലെ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അം​ഗ​സം​ഘ​ട​ന​ക​ളെ​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും പു​തി​യ നേ​തൃ​ത്വ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച സൈ​ജ​ന്‍റെ നി​യ​മ​നം ഡി​ട്രോ​യി​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും പ്ര​ത്യേ​കി​ച്ച് ഗ്രേ​റ്റ്ലേ​ക്സ് റീ​ജി​യ​ണും അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ്.

Latest News

Corehub Up