Health
സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും, വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം.
ചികിത്സ ചെയ്തിട്ടും പുറംവേദന മൂന്നു മാസത്തിൽ കൂടുതൽ അനുഭവപ്പെടുകയാണെങ്കിൽ അതു ഗൗരവമായി കാണുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയുംവേണം.
ശാസ്ത്രീയമായി ചികിത്സ ചെയ്യാതിരിക്കുന്നവരിലാണ് ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാറുള്ളത്.
ചികിത്സ രോഗത്തിനല്ല!
പുറംവേദനയ്ക്കുള്ള ചികിത്സയുടെ ആദ്യഭാഗമായി, ജോലിചെയ്യുന്പോഴും ഇരിക്കുന്പോഴും കിടക്കുമ്പോഴും സ്വീകരിക്കേണ്ട ശരിയായ പൊസിഷനുകൾ പറഞ്ഞുകൊടുക്കണം.
ആവശ്യമാണെന്നു കാണുകയാണെങ്കിൽ മരുന്നുകൾ കൊടുക്കാവുന്നതാണ്. മാനസിക സംഘർഷം ഉള്ളവർക്ക് അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കണം.
ഈ രീതിയിലുള്ള ചികിത്സയിലൂടെ സന്ധികളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള താളപ്പിഴകളെ പ്രതിരോധിക്കാൻകൂടി കഴിയുന്നതാണ്. മാനസികസംഘർഷം ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നവരിൽ രോഗശമനം വളരെ വേഗമാണ്.
അവരുടെ തൊഴിലുകളിൽ കൂടുതൽ കർമനിരതരാകാനും സാധിക്കും. ഇവിടെയാണ് ചികിത്സ നല്കേണ്ടതു രോഗത്തിനല്ല, രോഗവുമായി വരുന്ന വ്യക്തിക്കായിരിക്കണം എന്നു പറയുന്നതിന്റെ സാരാംശം.
ഹോളിസ്റ്റിക് ചികിത്സാരീതിയുടെ ലക്ഷ്യം ഇങ്ങനെയാണ്.
രോഗിയുടെ മനസിൽകടന്ന്...
പുറംവേദന അനുഭവിക്കുന്നവരിൽ എണ്പതു ശതമാനത്തിൽ അധികം പേർക്കും സന്തോഷകരമല്ലാത്ത മാനസികാവസ്ഥയാണെന്നാണു പറയാറുള്ളത്.
അസന്തുഷ്ടി നിറഞ്ഞ മാനസികാവസ്ഥയുടെ ഫലമായി പുറംവേദനയുടെ ഗൗരവം അനേകമടങ്ങു കൂടുന്നതാണ്. കുറേപ്പരിൽ അതോടൊപ്പം ചില സങ്കീർണതകളും കണ്ടെന്നുവരാം.
ദൗർഭാഗ്യകരമെന്നു പറയട്ടെ, രോഗികളുടെ മനസിലേക്കു കടന്നുചെല്ലാനും അവിടെ പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കാനും വിശദമായി ചർച്ച ചെയ്യാനും പലർക്കും സമയം കിട്ടാറില്ല.
രോഗവിവരം മുഴുവൻ പറഞ്ഞുതീരുന്നതിനുമുൻപുതന്നെ ഡോക്ടർ കുറിപ്പെഴുതിയിട്ടുണ്ടാകും എന്നു ചിലരൊക്കെ പറയുകയുണ്ടായിട്ടുണ്ട്.
രോഗികളുടെ നീണ്ട നിര മുന്നിലുള്ളപ്പോൾ പല ഡോക്ടർമാർക്കും അങ്ങനെ മാത്രമേ കഴിയൂ എന്നുള്ളതാണു സത്യം.
ശരീരം അനങ്ങാതെ...
പുറംവേദന അനുഭവിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ ഒരുപോലെയാണ്.
ഇരിക്കുന്നതിനും കിടക്കുന്നതിനും ശരിയായ രീതി പാലിക്കാതിരിക്കുക, മാനസിക സംഘർഷം, വ്യായാമം തീരെ ചെയ്യാതിരിക്കുന്ന സ്വഭാവം, ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാതിരിക്കുക, ശരീരം അനങ്ങാതെയുള്ള ജീവിതശൈലി എന്നിവയെല്ലാം പുറംവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്.
മുപ്പതു വയസു കഴിഞ്ഞവരിലാണു പുറംവേദന കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാലിപ്പോൾ ഇരുപതു വയസിനു താഴെ പ്രായമുള്ളവരിൽപോലും പുറംവേദന ഉണ്ടാകുന്നതായി കാണുന്നുണ്ട്.
പുറംവേദനയുടെ ഫലമായി വികസിത രാജ്യങ്ങളിൽപോലും പലരും ജോലി ചെയ്യാൻ കഴിയാത്തവരായി മാറുന്നുണ്ട് എന്നു കേൾക്കാറുണ്ട്.
ഈയിടെയായി കേട്ട വേറൊരു കാര്യം പല ആശുപത്രികളിലും വരുന്ന മൊത്തം രോഗികളിൽ ഇറുപതു ശതമാനത്തിനു മുകളിലുള്ളവർ പുറംവേദനക്കാർ ആണെന്നാണ്.
ഇവരിൽ പകുതിയിലേറെ പേരിലും പുറംവേദനയുടെ അടിസ്ഥാനകാരണം മാനസിക സംഘർഷം ആണെന്നുമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.
Kerala
തിരുവനന്തപുരം: നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിനുള്ള സാമഗ്രികള് ഇന്ന് രാവിലെ ഒൻപത് മുതൽ വിതരണം ചെയ്യും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകളിലാണ് നാളെ ജനം വിധിയെഴുതുന്നത്.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. രണ്ടു ഘട്ടങ്ങളിലായി പോളിംഗിന് 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 480 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്. ഇവിടെ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോഗ്രഫിയും ഉണ്ടാകും.
ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്ഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. 36,630 സ്ഥാനാര്ഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയലധികം വോട്ടര്മാര്ക്കായി 15432 പോളിംഗ് സ്റ്റേഷനുകളുണ്ട്.
Kerala
കൊച്ചി: സംസ്ഥാനത്തെ ഹൈസ്ക്കൂള് , ഹയര് സെക്കന്ഡറി സ്കൂള് അധ്യാപകരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.എല് ഒമാരായി നിയമിച്ചതോടെ പൊതു പരീക്ഷകള് എഴുതുന്ന വിദ്യാര്ഥികള് ആശങ്കയില്. പൊതുവിദ്യാലയങ്ങളിലെ പ്ലസ് ടു , പത്താം ക്ലാസ് പരീക്ഷകള് എഴുതേണ്ട വിദ്യാര്ഥികളാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടിയില്പ്പെട്ട് ധര്മസങ്കടത്തിലായിരിക്കുന്നത്.
പൊതു പരീക്ഷയ്ക്ക് തയാറാകാനും അധ്യായങ്ങള് തീര്ക്കുന്നതിനുമായി ഏതാനും ദിവസങ്ങള് മാത്രമേ അധ്യായന ദിനങ്ങളായി ഇനി മുന്നിലുള്ളു. അധ്യാപകര് നവംബര് മുതല് ജനുവരി വരെ വരെ പ്രത്യേക ക്ലാസുകളും മറ്റും എടുത്താണ് ലാബും പാഠഭാഗങ്ങളും തീര്ക്കുന്നത്. പല സ്കൂളിലും അധ്യാപകര് ബിഎല്ഒ മാരായി പോയതോടെ വിദ്യാര്ഥികളുടെ പഠനം അവതാളത്തിലായി.
പല സ്കൂളുകളിലും ഓരോ വിഷയത്തിലും ഇനിയും പാഠ്യഭാഗങ്ങളും ലാബുകളും തീരാനുണ്ട്. ആരോടാണ് പരാതി പറയേണ്ടതെന്ന വിഷമത്തിലാണ് ബഹുഭൂരിപക്ഷം വിദ്യാര്ഥികളും. പാഠ്യഭാഗങ്ങള് തീര്ക്കാനായി ഗസ്റ്റ് നിയമനം നടത്താന് ഇലക്ഷന് കമ്മീഷന് പയുന്നുണ്ട്. പക്ഷേ അവധി മൂന്നു മാസം കാലാവധിയില് ഉണ്ടെങ്കില് മാത്രമെ ഗസ്റ്റ് നിയമനം പാടുള്ളൂവെന്നാണ് നിയമം .
ഇത് പിന്നീട് ഓഡിറ്റ് ഒബ്ജക്ഷന് ആകാം എന്നത് പ്രഥമ അധ്യാപകരെ വലയ്ക്കുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശമെന്ന് പറഞ്ഞ് ഓഡിറ്റ് പ്രശ്നങ്ങളില് നിന്ന് തലയൂരാമെങ്കിലും , അധ്യായന വര്ഷത്തിന്റെ അവസാന സമയത്ത് മിക്ക വിഷയങ്ങളിലും ഗസ്റ്റിനെ കിട്ടാന് ബുദ്ധിമുട്ടാണ്.
മിക്കവരും സ്കൂളുകളില് അധ്യായന വര്ഷാരംഭത്തില് തന്നെ നിയമനം നേടിയിരിക്കും. എറണാകുളം ജില്ലയിലെ ഒരു സ്ക്കൂളില് ശ്വാസം മുട്ടല് കാരണം ചികിത്സയിലായിരുന്ന ടീച്ചര് ലാബ് തീര്ക്കാനുള്ള വെപ്രാളത്തില് രോഗം മാറുന്നതിന് മുമ്പ് സ്കൂളില് വന്നു. ലാബില് ക്ലാസ് എടുത്തു കൊണ്ടിരുന്ന ടീച്ചറിനോട് ബി.എല് ഒ ഡ്യൂട്ടി വന്നത് വിളിച്ചറിയിച്ചതോടെ ടെന്ഷനാകുകയും ശ്വാസം മുട്ടല് കൂടി അവര് കുഴഞ്ഞു വീഴുകയായിരുന്നു.
സ്കൂളില് നിന്ന് ഉടനടി ആശുപത്രിയില് എത്തിക്കേണ്ടി വന്നു . ബിഎല്ഒ ഡ്യൂട്ടിക്കായി കൂടുതല് അധ്യാപകരും സര്ക്കാര് സ്കൂളുകളില് നിന്നാണ് എത്തിയിരിക്കുന്നത്. പൊതു പരീക്ഷയ്ക്കിരിക്കുന്ന വിദ്യാര്ഥികളുടെ ഭാവിയെക്കരുതി , അവരുടെ മാര്ക്കിനെ ബാധിക്കുമെന്നതിനാല് ഹൈസ്ക്കൂള് , ഹയര് സെക്കന്ഡറി അധ്യാപകരെ ബി.എല് ഒ നിയമനത്തില് നിന്ന് ഒഴിവാക്കണമെന്ന് രക്ഷിതാക്കള് ആവശ്യപ്പെട്ടു
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്റർ പ്രമാടത്തെ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ പ്രതികരണവുമായി കെ.യു.ജനീഷ് കുമാർ എംഎൽഎ. എച്ച് മാർക്കിൽ ഹെലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് എംഎൽഎ പറഞ്ഞു.
കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു. ഹെലിപ്പാഡില് എച്ച് മാര്ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര് ലാന്ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്ഡ് ചെയ്തപ്പോള് അല്പ്പം പിന്നിലേക്കായിപ്പോയി.
ഉയര്ത്തുന്ന ഘട്ടത്തില് ഫാന് കറങ്ങി ചെളിയും പൊടിയും ഉയരാന് സാധ്യതയുണ്ട്. തുടര്ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര് സെന്ട്രലിലേക്ക് നീക്കി നിര്ത്തണമെന്ന് പറഞ്ഞത്. ഹെലിപ്പാഡില് ഒരു കേടുപാടും ഉണ്ടായിട്ടില്ലെന്നും ജനീഷ് കുമാര് പറഞ്ഞു.