Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proclamation Of The Radiance Of Faith

Kottayam

വി​ശ്വാ​സ​ദീ​പ്തി​യു​ടെ പ്ര​ഘോ​ഷ​ണ​മാ​യി

വൈ​ക്കം: ​ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​ക്കം ഫൊ​റോ​ന​യി​ലെ 20 ഇ​ട​വ​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ്വാ​സി​ക​ളും വൈ​ദിക​രും സ​ന്ന്യ​സ്ത​രും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ക്രൈ​സ്ത​വ വി​ശ്വാ​സ​പ​ര​മ്പ​ര്യ​ത്തി​ന്‍റെ ത​ല​മു​റ​ക​ളാ​യു​ള്ള വി​ശ്വാ​സ​ദീ​പ്തി​യു​ടെ പ്ര​ഘോ​ഷ​ണ​മാ​യി. വൈ​ക്കം വെ​ൽ​ഫെ​യ​ർ സെ​ന്‍റ​റി​ൽ ജ​പ​മാ​ല റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മൂ​ഹ ബ​ലി​യി​ൽ ഫോ​റോ​ന വി​കാ​രി ഫാ. ​ഡോ.​ ബ​ർ​ക്കു​മാ​ൻ​സ് കൊ​ട​യ്ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വൈ​ക്കം​ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ഫാ. ​ബി​ജു​ പെ​രു​മാ​യ​ൻ വ​ച​നസ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് വൈ​ക്കം വെ​ൽ​ഫെ​യ​ർ സെ​ന്‍റ​റി​ൽ നി​ന്ന് നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ അ​ണി​ചേ​ർ​ന്ന ജ​പ​മാ​ല റാ​ലി ക​ച്ചേ​രി​ക്ക​വ​ല, കൊ​ച്ചു​ക​വ​ല, പോ​സ്റ്റ് ഓ​ഫി​സ്ക​വ​ല വ​ഴി ചു​റ്റി വെ​ൽ​ഫെ​യ​ർ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചേ​ർ​ന്നു. വാ​ദ്യ​ഘോ​ഷ​ങ്ങ​ൾ, വ​ർ​ണ​ക്കു​ട​ക​ൾ, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കി.

റാ​ലി​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ. ബ​ർ​ക്കു​മാ​ൻ​സ് കൊ​ട​ക്ക​ൽ, ഫൊ​റോ​നാ കോ-​ഓ​ർ​ഡി​നേ​റ്റ​റും വൈ​ക്കം ന​ടേ​ൽ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ആ​ന്‍റ​ണി പ​ര​വ​ര, വെ​ച്ചൂ​ർ പ​ള്ളി​വി​കാ​രി ഫാ. ​ജോ​ഷി​ ക​ള​പ്പ​റ​മ്പ​ത്ത്, ചെ​മ്പ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക​പ​ള്ളി​ വി​കാ​രി ഫാ.​ വ​ർ​ഗീ​സ് പൈ​നു​ങ്ക​ൽ, ത​ല​യോ​ല​പ്പറ​ൽ പ​ള്ളി​വി​കാ​രി ഫാ. ​സേ​വ്യ​ർ ആ​വ​ള്ളി​ൽ, വ​ല്ല​കം​പ​ള്ളി വി​കാ​രി ഫാ. ​ടോ​ണി കോ​ട്ട​യ്ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ​ ജോ​ർ​ജ് ആ​വ​ള്ളി​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ തോ​മ​സ് പാ​ല​യ്ക്ക​ൽ, ത​ങ്ക​ച്ച​ൻ ആ​യി​ര​പ്പ​ള്ളി, ജി​യോ ജോ​സ്‌ ഭ​ഗ​വ​തി​ക്ക​ൽ, ബേ​ബി ക​ണ​വ​ള​ളി​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up