ക്രിസ്തുരാജന്റെ തിരുനാളിനോടനുബന്ധിച്ച് വൈക്കം ഫൊറോനയിലെ 20 ഇടവകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജപമാല പ്രദക്ഷിണം.
വൈക്കം: ക്രിസ്തുരാജന്റെ തിരുനാളിനോടനുബന്ധിച്ച് വൈക്കം ഫൊറോനയിലെ 20 ഇടവകളുടെ സംയുക്താഭിമുഖ്യത്തിൽ വിശ്വാസികളും വൈദികരും സന്ന്യസ്തരും ചേർന്ന് സംഘടിപ്പിച്ച ജപമാല പ്രദക്ഷിണം ക്രൈസ്തവ വിശ്വാസപരമ്പര്യത്തിന്റെ തലമുറകളായുള്ള വിശ്വാസദീപ്തിയുടെ പ്രഘോഷണമായി. വൈക്കം വെൽഫെയർ സെന്ററിൽ ജപമാല റാലിയോടനുബന്ധിച്ച് നടന്ന സമൂഹ ബലിയിൽ ഫോറോന വികാരി ഫാ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു.
വൈക്കം ഫൊറോനയിലെ വൈദികർ സഹകാർമികത്വം വഹിച്ചു. തുടർന്ന് ഫാ. ബിജു പെരുമായൻ വചനസന്ദേശം നൽകി. തുടർന്ന് വൈക്കം വെൽഫെയർ സെന്ററിൽ നിന്ന് നൂറു കണക്കിന് വിശ്വാസികൾ അണിചേർന്ന ജപമാല റാലി കച്ചേരിക്കവല, കൊച്ചുകവല, പോസ്റ്റ് ഓഫിസ്കവല വഴി ചുറ്റി വെൽഫെയർ സെന്ററിൽ എത്തിച്ചേർന്നു. വാദ്യഘോഷങ്ങൾ, വർണക്കുടകൾ, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവ ജപമാല പ്രദക്ഷിണത്തിന് നിറപ്പകിട്ടേകി.
റാലിക്ക് ഫൊറോന വികാരി ഫാ.ഡോ. ബർക്കുമാൻസ് കൊടക്കൽ, ഫൊറോനാ കോ-ഓർഡിനേറ്ററും വൈക്കം നടേൽ പള്ളി വികാരിയുമായ ഫാ. ആന്റണി പരവര, വെച്ചൂർ പള്ളിവികാരി ഫാ. ജോഷി കളപ്പറമ്പത്ത്, ചെമ്പ് സെന്റ് തോമസ് കത്തോലിക്കപള്ളി വികാരി ഫാ. വർഗീസ് പൈനുങ്കൽ, തലയോലപ്പറൽ പള്ളിവികാരി ഫാ. സേവ്യർ ആവള്ളിൽ, വല്ലകംപള്ളി വികാരി ഫാ. ടോണി കോട്ടയ്ക്കൽ, ജനറൽ കൺവീനർ ജോർജ് ആവള്ളിൽ, കൺവീനർമാരായ തോമസ് പാലയ്ക്കൽ, തങ്കച്ചൻ ആയിരപ്പള്ളി, ജിയോ ജോസ് ഭഗവതിക്കൽ, ബേബി കണവളളിത്തറ എന്നിവർ നേതൃത്വം നൽകി.
Tags : proclamation of the radiance of faith Nattuvishesham DistrictNews