Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Profit Of Rs 786 Crore

യൂ​ക്കോ ബാ​ങ്കി​ന് 786 കോ​ടി രൂ​പ അ​റ്റാ​ദാ​യം

കൊ​​​​ച്ചി: യൂ​​​​ക്കോ ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ര​​​​ണ്ടാം​​​പാ​​​​ദ​​​​ത്തി​​​​ല്‍ 26.77 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 786 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ഇ​​​​തേ​​​​പാ​​​​ദ​​​​ത്തി​​​​ല്‍ അ​​​​റ്റാ​​​​ദാ​​​​യം 620 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ലാ​​​​ഭം 16.04 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 1,872 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി.

ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് 18.81 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 6.37 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​യി. വാ​​​​യ്പ​​​​ക​​​​ള്‍ 24.70 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 2.87 ല​​​​ക്ഷം കോ​​​​ടി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ നി​​​​ക്ഷേ​​​​പം 14.36 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 3.49 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​യി. അ​​​​റ്റ​​​​പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം 13.96 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 2,886 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ആ​​​​ഗോ​​​​ള അ​​​​റ്റ​​​​പ​​​​ലി​​​​ശ മാ​​​​ര്‍​ജി​​​​ന്‍ മൂ​​​​ന്നു ശ​​​​ത​​​​മാ​​​​ന​​​​വും ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​റ്റ​​​​പ​​​​ലി​​​​ശ മാ​​​​ര്‍​ജി​​​​ന്‍ 3.19 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ണ്.

റീ​​​​ട്ടെ​​​​യി​​​​ല്‍, കാ​​​​ര്‍​ഷി​​​​ക, ചെ​​​​റു​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വാ​​​​യ്പ​​​​ക​​​​ള്‍ 26.92 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 1.68 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​യി. റീ​​​​ട്ടെ​​​​യി​​​​ല്‍ വാ​​​​യ്പ​​​​ക​​​​ള്‍ 30.23 ശ​​​​ത​​​​മാ​​​​ന​​​​വും കാ​​​​ര്‍​ഷി​​​​ക വാ​​​​യ്പ​​​​ക​​​​ള്‍ 29.59 ശ​​​​ത​​​​മാ​​​​ന​​​​വും ചെ​​​​റു​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ വാ​​​​യ്പ​​​​ക​​​​ള്‍ 20.32 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ര്‍​ധി​​​​ച്ചു.മൊ​​​​ത്തം കി​​​​ട്ടാ​​​​ക്ക​​​​ടം 1.96 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും അ​​​​റ്റ കി​​​​ട്ടാ​​​​ക്ക​​​​ടം 0.18 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും കു​​​​റ​​​​ഞ്ഞു.

കി​​​​ട്ടാ​​​​ക്ക​​​​ടം നേ​​​​രി​​​​ടാ​​​​ന്‍ നീ​​​​ക്കി​​​​വ​​​​ച്ച തു​​​​ക​​​​യും കി​​​​ട്ടാ​​​​ക്ക​​​​ട​​​​വും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​നു​​​​പാ​​​​തം 98.36 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ബാ​​​​ങ്കി​​​​ന്‍റെ മൂ​​​​ല​​​​ധ​​​​ന പ​​​​ര്യാ​​​​പ്ത​​​​താ അ​​​​നു​​​​പാ​​​​തം 18.85 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. നി​​​​ക്ഷേ​​​​പ​​​​വും വാ​​​​യ്പ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​നു​​​​പാ​​​​തം 82.29 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.

Latest News

Corehub Up