Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protect Life

ജീ​വ​ന്‍റെ സം​ര​ക്ഷ​ണ ശു​ശ്രൂ​ഷ​ക​ളി​ൽ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണം: ബി​ഷ​പ് ഡോ. ​മു​ല്ല​ശേ​രി

കൊ​​​​ച്ചി: മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റെ സ​​​​മ​​​​ഗ്ര സം​​​​ര​​​​ക്ഷ​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്രോ-ലൈ​​​​ഫ് സ​​​​മി​​​​തി​​​​യു​​​​ടെ​​​​യും ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ന്‍റെ​​​​യും ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ൾ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി.

ജീ​​​​വ​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള മ​​​​നോ​​​​ഭാ​​​​വ​​​​ത്തെ​​​യും മ​​​​നു​​​​ഷ്യ​​​ജീ​​​​വി​​​​ത​​​​ത്തോ​​​​ടു​​​​ള്ള അ​​​​നാ​​​​ദ​​​​ര​​​​വി​​​നെ​​​യും എ​​​തി​​​ർ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി പ്രോ-​​​​ലൈ​​​​ഫ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി റി​​​​ട്രീ​​​​റ്റ് ടീ​​​​മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പി​​​​ഒ​​​​സി​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ത്രി​​​​ദി​​​​ന ജീ​​​​വാ​​​​ഭി​​​​ഷേ​​​​കം പ്രോ-​​​​ലൈ​​​​ഫ് റി​​​​ട്രീ​​​​റ്റ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, പ്രോ-​​​​ലൈ​​​​ഫ് സ​​​​മി​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ക്ലീ​​​​റ്റ​​​​സ് ക​​​​തി​​​​ർ​​​​പ​​​​റ​​​​മ്പി​​​​ൽ, പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ൺ​​​​സ​​​​ൺ ചൂ​​​​രേ​​​​പ​​​​റ​​​​മ്പി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യിം​​​​സ് ആ​​​​ഴ്ച​​​​ങ്ങാ​​​​ട​​​​ൻ, പ്ര​​​​ഥ​​​​മ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് കോ​​​​ട്ട​​​​യി​​​​ൽ, ആ​​​​നി​​​​മേ​​​​റ്റ​​​​ർ സാ​​​​ബു ജോ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

റി​​​​ട്രീ​​​​റ്റ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ യു​​​​ഗേ​​​​ഷ് പു​​​​ളി​​​​ക്ക​​​​ൻ, സി​​​​സ്റ്റ​​​​ർ മേ​​​​രി ജോ​​​​ർ​​​​ജ്, ജോ​​​​ർ​​​​ജ് എ​​​​ഫ്. സേ​​​​വ്യ​​​​ർ, ഡോ. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് ജെ. ​​​​ആ​​​​റാ​​​​ട​​​​ൻ, ഡോ. ​​​​ഫെ​​​​ലി​​​​ക്സ് ജ​​​​യിം​​​​സ്, സി​​​​സ്റ്റ​​​​ർ ഡോ. ​​​​സെ​​​​ൽ​​​​മ, മാ​​​​ർ​​​​ട്ടി​​​​ൻ ന്യൂ​​​​ന​​​​സ്, ജെ​​​​സ്‌​​​​ലി​​​​ൻ ജോ, ​​​​നോ​​​​ബ​​​​ർ​​​​ട്ട് ക​​​​ക്കാ​​​​രി​​​​യി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.​ സം​​​സ്ഥാ​​​ന​​​ത്തെ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​ക്കു​​​ന്ന റി​​​ട്രീ​​​റ്റ് ​ഇ​​​​ന്നു സ​​​​മാ​​​​പി​​​​ക്കും.

Latest News

Corehub Up