കൊച്ചി: മനുഷ്യജീവന്റെ സമഗ്ര സംരക്ഷണ ശുശ്രൂഷകളിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് കെസിബിസി പ്രോ-ലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി.
ജീവനെതിരേയുള്ള മനോഭാവത്തെയും മനുഷ്യജീവിതത്തോടുള്ള അനാദരവിനെയും എതിർക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി റിട്രീറ്റ് ടീമിന്റെ നേതൃത്വത്തിൽ പിഒസിയിൽ ആരംഭിച്ച ത്രിദിന ജീവാഭിഷേകം പ്രോ-ലൈഫ് റിട്രീറ്റ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, പ്രോ-ലൈഫ് സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ, പ്രഥമ ഡയറക്ടർ ഫാ. ജോസ് കോട്ടയിൽ, ആനിമേറ്റർ സാബു ജോസ് എന്നിവർ പ്രസംഗിച്ചു.
റിട്രീറ്റ് കോ-ഓർഡിനേറ്റർ യുഗേഷ് പുളിക്കൻ, സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ്. സേവ്യർ, ഡോ. ഫ്രാൻസിസ് ജെ. ആറാടൻ, ഡോ. ഫെലിക്സ് ജയിംസ്, സിസ്റ്റർ ഡോ. സെൽമ, മാർട്ടിൻ ന്യൂനസ്, ജെസ്ലിൻ ജോ, നോബർട്ട് കക്കാരിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന റിട്രീറ്റ് ഇന്നു സമാപിക്കും.
Tags : protect life Bishop Dr. Mullassery Pro life retreat KCBC Pro life