Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protective Barrier

Kozhikode

പി​ടി​ക​പാ​റ വ​ള​വി​ൽ സം​ര​ക്ഷ​ണ​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന്

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ൽ പി​ടി​ക​പാ​റ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ​വേ​ലി (ക്രാ​ഷ് ബാ​രി​യ​ർ) സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​ർ​ജെ​ഡി.

ക​ക്കാ​ടം​പൊ​യി​ൽ വാ​ർ​ഡ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​പി​ടി​ക​പാ​റ പ​ള്ളി​ക്ക് മു​ക​ളി​ലു​ള്ള കൊ​ടും​വ​ള​വ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. വ​ള​വി​ന്‍റെ പ്ര​ത്യേ​ക​ത​യും കാ​ഴ്ച മ​റ​യ്ക്കു​ന്ന കാ​ടു​ക​ളും കാ​ര​ണം എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ പെ​ട്ടെ​ന്ന് കാ​ണാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. നി​യ​ന്ത്ര​ണം​വി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഇ​വി​ടെ മു​ൻ​പും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. യാ​ത്ര​ക്കാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വ​ള​വി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ളും ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ന​ട​പ​ടി വൈ​കി​യാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും തീ​രു​മാ​നി​ച്ചു.​വാ​ർ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബെ​ന്നി കാ​ക്ക​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, പി.​അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, സോ​ള​മ​ൻ മ​ഴു​വ​ഞ്ചേ​രി​ൽ, ത​ങ്ക​ച്ച​ൻ ചീ​ങ്ക​ല്ലേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up