ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വകലാശാലയുടെ 2024-25 എന്‍എസ്എസ് പുരസ്കാരങ്ങളില് ക്രൈസ്റ്റ് കോളജിന് അഭിമാനാര്‍ഹമായ നേട്ടം.
കോളജിന്റെ എന്‍എസ്എസ് യൂണിറ്റ് മികച്ച എന്‍എസ്എസ് യൂണിറ്റ് പുരസ്കാരം കരസ്ഥമാക്കി. സാമൂഹിക സേവന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലെ മികവിനുമാണ് ഈ അംഗീകാരം ലഭിച്ചത്.
മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായി വി.പി. ഷിന്റോ, മികച്ച വോളന്റിയര്‍മാരായി പി.എ. ഹരിനന്ദന്, ലക്ഷ്മി എസ്. കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്കായി ഓഡിയോ ബുക്കുകള്‍ വിതരണം ചെയ്യുന്ന ശ്രവ്യം പദ്ധതി, ആവശ്യക്കാര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന അഭയം പദ്ധതി, അവശ്യവസ്തുക്കള്‍ ശേഖരിച്ച് പുസ്തകം ഉണ്ടാക്കുന്ന എന്റെ പുസ്തകം പദ്ധതി, ലഹരിവിരുദ്ധ കാമ്പയിന് മുക്തി പദ്ധതി, വാര്‍ഡ് കൗണ്‍സിലറുമായി ചര്‍ച്ചചെയ്ത് തൊട്ടടുത്തുള്ള ഗ്രാമത്തെ തെരഞ്ഞെടുത്ത് അവിടെ കുട്ടികള്‍ക്കായുള്ള പഠനം, സ്ത്രീ ശാക്തീകരണം, കണ്ണു പരിശോധന, സെന്‍സസ് അവെയര്‍നസ് കാമ്പയിന് തുടങ്ങിയവ സംഘടിപ്പിക്കുന്ന മാനസഗ്രാമം പദ്ധതി, പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍, പ്ലാസ്റ്റിക് വേസ്റ്റുകളില്നിന്ന് നാടിനെ മുക്തമാക്കാന്‍ സ്നേഹാരാമം പദ്ധതി തുടങ്ങി ധാരാളം പദ്ധതികള്‍ ക്രൈസ്റ്റ് എന്‍എസ് എസ് യൂണിറ്റുകള്‍ നടത്തി വരുന്നുണ്ട്.ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കോളജ് അഭിമാനനേട്ടം സ്വന്തമാക്കിയത്.