Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Psychiatry

മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പി​ക​മാ​രു​ടെ പീ​ഡ​നം: ക​മ്മീ​ഷ​ന്‍ തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​ധ്യാ​​​പി​​​ക​​​മാ​​​രു​​​ടെ പീ​​​ഡ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ എ​​​ഡ്യു​​ക്കേ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ നി​​​യോ​​​ഗി​​​ച്ച ക​​​മ്മീ​​​ഷ​​​ന്‍ തെ​​​ളി​​​വെ​​​ടു​​​പ്പ് തു​​​ട​​​ങ്ങി.​

ആ​​​റു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 12 പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ന്‍ നേ​​​രി​​​ട്ടെ​​​ത്തി മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്. കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൈ​​​ക്യാ​​​ട്രി അ​​​ധ്യാ​​​പ​​​ക​​​രാ​​​യ ഡോ. ​​​എ. അ​​​നി​​​ത​​​കു​​​മാ​​​രി, ഡോ. ​​​സി.​​​എ.​​​സ്മി​​​ത എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തിരേ​​​യാ​​​ണ് ര​​​ണ്ടാ​​​ഴ്ച​​​മു​​​മ്പ് മ​​​നോ​​​രോ​​​ഗ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍ മാ​​​ന​​​സി​​​ക പീ​​​ഡ​​​നം ആ​​​രോ​​​പി​​​ച്ച് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പ​​​രാ​​​തി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍ വി​​​ശ​​​ദ​​​മാ​​​യ മൊ​​​ഴി​​​ക​​​ളാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രി​​​ൽ​​നി​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഒ​​​രു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​വാ​​​ത്ത മൊ​​​ഴി​​​യെ​​​ടു​​​പ്പ് തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ തു​​​ട​​​രാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. റി​​​പ്പോ​​​ര്‍​ട്ട് അ​​​ടു​​​ത്ത ആ​​​ഴ്ച ത​​​ന്നെ കൈ​​​മാ​​​റും.​

ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​രാ​​​യ അ​​​ധ്യാ​​​പി​​​ക​​​മാ​​​രെ പ​​​രീ​​​ക്ഷാ ചു​​​മ​​​ത​​​ല​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്ന് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന ര​​​ണ്ടു​​പേ​​​ർ കൂ​​​ടി പീ​​​ഡ​​​ന പ​​​രാ​​​തി​​​യു​​​മാ​​​യി രം​​​ഗ​​​ത്ത് വ​​​ന്നി​​​രു​​​ന്നു.

മെ​​​ഡി​​​ക്ക​​​ൽ-​​​നോ​​​ൺ മെ​​​ഡി​​​ക്ക​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും രോ​​​ഗി​​​ക​​​ളു​​​ടെ​​​യും കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​രു​​​ടെ​​​യും മു​​​ന്നി​​​ൽ വെ​​​ച്ച് പ​​​ര​​​സ്യ​​​മാ​​​യി അ​​​പ​​​മാ​​​നി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും തി​​​സീ​​​സ് ഒ​​​പ്പി​​​ട്ട് ന​​​ൽ​​​കി​​​ല്ലെ​​​ന്നും പ​​​രീ​​​ക്ഷ​​​യി​​​ൽ മാ​​​ർ​​​ക്ക് കു​​​റ​​​ക്കു​​​മെ​​​ന്നു​​​മു​​​ള്ള ഭീ​​​ഷ​​​ണി​​​ക്കി​​​ര​​​യാ​​​വു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മാ​​​ന​​​സി​​​ക വി​​​ഷ​​​മ​​​മാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍ ക​​​മ്മീ​​​ഷ​​​ന് മു​​​ന്നി​​​ല്‍ പ​​​ങ്കു​​വ​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ക​​​മ്മീ​​​ഷ​​​ന് മു​​​ന്നി​​​ല്‍ മൊ​​​ഴി ന​​​ല്‍​കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.

Latest News

Corehub Up