Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Gathering

Kottayam

ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ പു​ല്ലാ​ന്തി​യാ​റി​ന് പു​തു​ജീ​വ​ൻ

ബ്ര​ഹ്മ​മം​ഗ​ലം: വ​ർ​ഷ​ങ്ങ​ളാ​യി പോ​ള​യും പാ​യ​ലും നി​റ​ഞ്ഞു നീ​രൊ​ഴു​ക്ക് നി​ല​ച്ചി​രു​ന്ന പു​ല്ലാ​ന്തി​യാ​ർ ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെയും ​നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​രി​ച്ച് നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ച്ചു. പു​ല്ലാ​ന്തി​യാ​റി​ന്‍റെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ളം ഒ​ഴു​കി​പോ​കു​ന്ന​തി​ന് ത​ട​സം നേ​രി​ട്ട​പ്പോ​ഴാ​ണ് ജ​ന​പ്ര​തി​നി​ധി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പു​ല്ലാ​ന്തി​യാ​ർ ശു​ചീ​ക​രി​ക്കാ​നി​റ​ങ്ങി​യ​ത്.​

ചെ​മ്പ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​മാ​ൻ റെ​ജി​ മേ​ച്ചേ​രി, ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എ​സ്.​ ശ്യാം​കു​മാ​ർ, പു​ല്ലാ​ന്തി​യാ​ർ സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ പി.​കെ. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പു​ഴ വീ​ണ്ടെ​ടു​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up