കൊച്ചി: കുന്നത്തുനാട്ടിൽ പാർട്ടിയുടെ കണക്കിൽ തോറ്റെന്ന് സമ്മതിച്ച് ഇടതുമുന്നണി സ്ഥാനാർഥി പി.വി. ശ്രീനിജിൻ. 6000 വോട്ടിന് പിന്നിലെന്നാണ് പാർട്ടിയുടെ കണക്കെന്നും ശ്രീനിജിൻ പറഞ്ഞു.
എങ്കിലും വ്യക്തിപരമായ വോട്ടുകൾ സമാഹരിച്ച് ജയിക്കുമെന്നും ശ്രീനിജിൻ കൂട്ടിച്ചേർത്തു. പിന്നാലെ, 554 വോട്ടിന് ജയിക്കുമെന്ന് ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചു.
തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ കൊണ്ടും മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കൂടാതെ വിളിച്ചാൽ വിളിപ്പുറത്തുള്ള എംഎൽഎ എന്ന നിലയിലും കുന്നത്തുനാട് തന്നെ വിജയിപ്പിക്കും എന്ന വിശ്വാസമാണ് ശ്രീനിജിൻ പങ്കുവെയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് കോണ്‍ഗ്രസ് മാത്രമാണ് എതിരാളി ട്വന്റി ട്വന്റി എതിരാളി അല്ല എന്നാണ്.
എന്നാൽ ഇവിടെ ത്രികോണ മത്സരം നടന്നുവെന്ന് ശ്രീനിജിൻ സമ്മതിക്കുന്നു. എൻഡിഎക്കൊപ്പം ചേര്‍ന്ന് ട്വന്റി ട്വന്റിയും യുഡിഎഫും സിപിഎമ്മും ശക്തമായ മത്സരം നടന്നിട്ടുണ്ട്. എൻഡിഎയിൽ ചേർന്നതോടെ ട്വന്റി ട്വന്റി നശിച്ചുവെന്നും സാബുവിനു ഗുണമുണ്ടായി എന്നും ശ്രീനിജിൻ കൂട്ടിച്ചേര്‍ത്തു.