കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം ഉൾപ്പെടെ ചർച്ച ചെയ്യാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
എം. സ്വരാജിന് പകരം തൃപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ എം. സ്വരാജ് തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സ്വരാജ് മത്സരരംഗത്തുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് കെ.എൻ ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റാനുള്ള നീക്കം. ഇതോടെ വൈപ്പിനിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി. ഷൈനിയെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ, കൊച്ചിയിൽ നിന്നുള്ള നിയമസഭാംഗം കെ.ജെ. മാക്സി, കോതമംഗലം എംഎൽഎ ആന്റണി ജോൺ എന്നിവർ വീണ്ടും മത്സരിക്കാനാണ് സാധ്യത.
Tags : cpm ernakulam pv sreenijan m swaraj assembly elections