Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quality Is What Matters.

Thrissur

നി​റം​ക​ണ്ട് മ​യ​ങ്ങ​ല്ലേ.., ഗു​ണ​മാ​ണ് പ്ര​ധാ​നം

തൃ​ശൂ​ർ: ക്രി​സ്മ​സ് കാ​ല​ത്ത് ബേ​ക്ക​റി വി​പ​ണി സ​ജീ​വ​മാ​കാ​നി​രി​ക്കെ, പ​ല​ഹാ​ര​ങ്ങ​ളു​ടെ നി​റം​ക​ണ്ട് ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്ത​രു​തെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. നി​റ​ത്തി​ല​ല്ല, ഗു​ണ​ത്തി​ലാ​ണ് കാ​ര്യ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ വി​ഭ​വ​ങ്ങ​ളൊ​രു​ക്കി കേ​ര​ളം – ഒ​രു സു​ര​ക്ഷി​ത ഭ​ക്ഷ്യ ല​ക്ഷ്യ​സ്ഥാ​നം എ​ന്ന നി​ല​യി​ലേ​ക്ക് മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു.

കൃ​ത്രി​മ​നി​റ​ങ്ങ​ൾ വി​ല്ല​നാ​കു​മ്പോ​ൾ

ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളി​ൽ കൃ​ത്രി​മ നി​റ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പ​ല നി​ർ​മാ​താ​ക്ക​ളും ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ​ഴ​യ​തു​പോ​ലെ ക​ടും​നി​റ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ പ​ഴ​കി​യ​താ​ണെ​ന്നു ക​രു​തി ഉ​പ​ഭോ​ക്താ​ക്ക​ൾ ഒ​ഴി​വാ​ക്കു​ന്ന​ത് ക​ച്ച​വ​ട​ക്കാ​ർ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം അ​നു​വ​ദി​ക്കു​ന്ന അ​ള​വി​ൽ​മാ​ത്രം നി​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും പ്ര​കൃ​തി​ദ​ത്ത​നി​റ​ങ്ങ​ൾ ചേ​ർ​ത്തും ക്രി​സ്മ​സ് കാ​ല​ത്ത് സു​ര​ക്ഷി​ത വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. സി​ന്ത​റ്റി​ക് നി​റ​ങ്ങ​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ലെ പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ൾ, ക​ര​ൾ–​വൃ​ക്ക ത​ക​രാ​റു​ക​ൾ, അ​ല​ർ​ജി, ശ്വാ​സ​കോ​ശ–​ദ​ഹ​ന പ്ര​ശ്ന​ങ്ങ​ൾ, കാ​ൻ​സ​ർ സാ​ധ്യ​ത എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​യേ​ക്കാം എ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.

Latest News

Corehub Up