വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരയെ ഇറാൻ വിട്ടയച്ചതിനെ സ്വാഗതം ചെയ്ത് ട്രംപ്. ഇറാനു പുറത്തെത്തിയ വനിത നല്ല നിലയിലാണെന്നും ഇറാന്റെ നടപടിയെ അമേരിക്ക അഭിനന്ദിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. അതേസമയം, ഇവരുടെ പേരുവിവരങ്ങൾ നല്കിയില്ല.
ഡേന കരാരി എന്ന അന്പത്തിനാലുകാരിയാണ് മോചിതയായതെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. കാലിഫോർണിയയിൽ താമസിച്ചിരുന്ന ഇവർ 2024 ഡിസംബറിൽ ഇറാനിലെ ബന്ധുക്കളെ സന്ദർശിക്കവേ ഇവരുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയായിരുന്നു.